സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു

സംവിധായകൻ ബെൽരാജ്കളരിക്കൽ (28) അന്തരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംവിധായകൻ ബെൽരാജ് കളരിക്കൽ അന്തരിച്ചു
സംവിധായകൻ ബെൽരാജ്കളരിക്കൽ (28) അന്തരിച്ചു.

കാപ്പി സ്ക്വാഡ്' സംവിധായകൻ  ബെൽരാജ്കളരിക്കൽ അന്തരിച്ചു  

​കൊച്ചി: പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിച്ച 'കാപ്പി സ്ക്വാഡ്' വെബ് സീരീസിന്റെ സംവിധായകൻ ബെൽരാജ്കളരിക്കൽ (ചെഗു - 28) അന്തരിച്ചു. എറണാകുളത്തെ ഹോട്ടൽ മുറിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം മണിമല സ്വദേശിയാണ്.  

​സ്വതന്ത്ര സംവിധായകനായുള്ള ആദ്യ സീരീസിന്റെ റിലീസിന് തൊട്ടുപിന്നാലെയാണ് ബൽരാജിന്റെ അപ്രതീക്ഷിത വിയോഗം. സീരീസിന്റെ ഷോ ഡയറക്ടറായ ശ്രീകാന്തിനൊപ്പമാണ് ബൽരാജ് ഹോട്ടലിൽ താമസിച്ചിരുന്നത്. മുറിയിൽ തുടർച്ചയായി ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.  

​'നിഴൽ', 'മധുരം', 'ഡാകിനി' തുടങ്ങി നിരവധി സിനിമകളിൽ അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടറായി  പ്രവർത്തിച്ചിട്ടുണ്ട്. രാഹുൽ റിജി നായർ നിർമ്മിച്ച്, റിനോഷ് ജോർജ് പ്രധാന വേഷത്തിലെത്തുന്ന 'കാപ്പി സ്ക്വാഡ്' എന്ന കോമഡി-ഡ്രാമ സീരീസിലൂടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഓക്ടോബർ 15-നാണ് സീരീസിന്റെ സംപ്രേഷണം ആരംഭിച്ചത്.  

​കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ അതിരയുമായുള്ള  വിവാഹം. മണിമല കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. സഹോദരി: സോജ.