കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു

ആധുനിക സൗകര്യങ്ങളോടെ കുന്നുകരയിൽ നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ് സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു

കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു
കുന്നുകര സ്‌മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം മന്ത്രി വി ഇ അബ്ദുൽ ഗഫൂർ നിർവഹിക്കുന്നു

കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ശിലാസ്ഥാപനം നിർവഹിച്ചു

എറണാകുളം:കുന്നുകര സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫിഷറീസ്-സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.  പൊതുജനങ്ങൾക്ക് കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സുതാര്യമായും സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ, ആധുനിക വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കുന്നുകരയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ വില്ലേജ് ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും. 

ചടങ്ങിൽ ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി. ജില്ലാ കളക്ടർ ജി പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഗീത കൃഷ്ണൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, തഹസിൽദാർ കെ.കെ ജയേഷ്, വില്ലേജ് ഓഫീസർ എം റൈനി, ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.