കാടുകയറി ഗോത്രവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി പരിശീലനം തുടങ്ങി

ഇടമലക്കുടിയിലെ അഭ്യസ്തവിദ്യരായ ആദിവാസി യുവതീയുവാക്കൾക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡ് ആരംഭിക്കുന്ന ആറുമാസത്തെ പി.എസ്.സി പരിശീലന പദ്ധതി പടവ് 2026 എഫ്. രാജ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാടുകയറി ഗോത്രവർഗ്ഗ ഉദ്യോഗാർത്ഥികൾക്കായി പി.എസ്.സി പരിശീലനം തുടങ്ങി
ഇടമലക്കുടിയില്‍ ജനമൈത്രി എക്സൈസ് സ്‌ക്വാഡ് സംഘടിപ്പിക്കുന്ന 'പടവ് 2026' പി.എസ്.സി പരിശീലന പദ്ധതിയുടെ ഉദ്ഘാടനം എഫ്. രാജ എംഎല്‍എ നിര്‍വഹിക്കുന്നു

ഇടമലക്കുടിയില്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരിശീലനം 'പടവ് 2026' പദ്ധതിക്ക് തുടക്കമായി

ഇടുക്കി:  ആദിവാസി മേഖലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നേടുന്നതിനുള്ള അവസരമൊരുക്കി ദേവികുളം ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആറുമാസത്തെ പി.എസ്.സി പരിശീലന പദ്ധതിയായ 'പടവ് 2026' ന് തുടക്കമായി.

ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി എഫ്. രാജ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനസഹായികളും എംഎല്‍എ വിതരണം ചെയ്തു. ആദിവാസി മേഖലയിലെ യുവതീയുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്ക് മികച്ച രീതിയില്‍ തയ്യാറെടുക്കാനും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനും സഹായകമാകുന്നതാണ് ആറുമാസത്തെ പരിശീലന പദ്ധതി. പരിപാടിയില്‍ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു എം. അധ്യക്ഷത വഹിച്ചു. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ഹരികുമാര്‍ പി.എസ്. ലഹരിവിരുദ്ധ സന്ദേശം നല്‍കി.

 ജനമൈത്രി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ദിലീപ് കുമാര്‍ ഡി.  ഇടമലക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ, പഞ്ചായത്ത് അംഗം സെല്‍വി, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ധനേഷ് കെ., ഇടമലക്കുടി ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ. ഷമീര്‍, ഇടമലക്കുടി പി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാഹുല്‍ ഹമീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനീഷ് എം.വി., സൊസൈറ്റി കുടികാണി ഗുരുസ്വാമി, ഊരുമൂപ്പന്‍ ബാലന്‍, ട്രൈബല്‍ പ്രമോട്ടര്‍ അനുശേഖര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി. ബിനുമോന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സുധീര്‍ വി.ആര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.