മൂവാറ്റുപുഴയിൽ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു ഒഡീഷ സ്വദേശി അറസ്റ്റിൽ

മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിലെ പ്ലൈവുഡ് കമ്പനിയിലുണ്ടായ വാക്കുതർക്കത്തിനിടെ ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു. പ്രതിയായ ശരത് മഹാറാണയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

മൂവാറ്റുപുഴയിൽ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു ഒഡീഷ സ്വദേശി അറസ്റ്റിൽ
മൂവാറ്റുപുഴയിൽ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു ഒഡീഷ സ്വദേശി അറസ്റ്റിൽ

​പൈനാപ്പിൾ സിറ്റിയിൽ തൊഴിലാളികൾ തമ്മിൽ സംഘർഷം: ഒഡീഷ സ്വദേശി കുത്തേറ്റ് മരിച്ചു; പ്രതി പിടിയിൽ

​മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പൈനാപ്പിൾ സിറ്റിയിലെ പ്ലൈവുഡ് കമ്പനിയിൽ തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഒഡീഷ കേന്ദ്രപാറ സ്വദേശിയായ രാകേഷ് ബെഹ്റ (26) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ കേന്ദ്രപ്പാറ സ്വദേശിയായ ശരത് മഹാറാണയെ (മിട്ടു - 36) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

​തിങ്കളാഴ്ച പൈനാപ്പിൾ സിറ്റിയിലെ പ്ലൈവുഡ് കമ്പനിയിലാണ് ദാരുണമായ സംഭവം നടന്നത്. തൊഴിലാളികൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കുതർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. ഇതിനിടെ പ്രതി ശരത് മഹാറാണ ഹാക്സോ ബ്ലേഡ് കൊണ്ടുണ്ടാക്കിയ കത്തി ഉപയോഗിച്ച് രാകേഷിന്റെ നെഞ്ചിൽ രണ്ടുതവണ കുത്തി.

​ഗുരുതരമായി പരിക്കേറ്റ രാകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

​മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ എസ്.എൻ സുമിത, എം.വി ദിലീപ്, കുമാരൻ കെ, ടി.എ മുഹമ്മദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി രതീഷ്, കെ.വി ഗിരീഷ് കുമാർ, കെ.ടി നിജാസ്, ജോബി പി ചാക്കോ, ക്രിസ്തുദാസ് പീറ്റർ, ഇർഫാൻ ഹബീബ്, വിനോയ് കക്കാട്ടുകുടി എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.