പടവുകൾ പദ്ധതി വിധവകളുടെ മക്കൾക്ക് ധനസഹായം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പടവുകൾ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.അങ്കണവാടി ഹെൽപ്പർ നിയമനം അപേക്ഷകൾ ക്ഷണിച്ചു
പടവുകൾ പദ്ധതി: വിധവകളുടെ മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം; അപേക്ഷകൾ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 'പടവുകൾ' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിധവകളായ അമ്മമാരുടെ മക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. 2024-25, 2025-26 അധ്യയന വർഷങ്ങളിലേക്കുള്ള അപേക്ഷകളാണ് ഇപ്പോൾ സമർപ്പിക്കാവുന്നത്.
വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ് ഫീസ് എന്നിവ ഇനത്തിലാണ് ധനസഹായം ലഭിക്കുക. താല്പര്യമുള്ളവർക്ക് www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഫെബ്രുവരി 13 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് dwcdekm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
അങ്കണവാടി ഹെൽപ്പർ നിയമനം
എറണാകുളം ജില്ലയിലെ കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്‌ട് പരിധിയിലുള്ള കൊച്ചി കോർപ്പറേഷൻ ഏഴാം ഡിവിഷനിലെ 95-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകൾ:
കൊച്ചി കോർപ്പറേഷൻ 7-ാം ഡിവിഷനിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം.
പ്രായം: 18 - 35 വയസ്സ്.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി.
അപേക്ഷകൾ ഫെബ്രുവരി 20 വൈകിട്ട് 5 മണി വരെ മങ്ങാട്ടുമുക്കിലുള്ള കൊച്ചി അർബൻ 1 ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0484 2227284.

