ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ വികസനം കിഫ്ബി വഴി 1884 കോടി രൂപ ചെലവഴിച്ചതായി മന്ത്രി ആർ. ബിന്ദു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കിഫ്ബി വഴി 1884 കോടി രൂപ ചെലവഴിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു. നോർത്ത് പറവൂർ കേസരി ഗവ. കോളേജ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയിൽ വൻ വികസനം കിഫ്ബി വഴി 1884 കോടി രൂപ ചെലവഴിച്ചതായി മന്ത്രി ആർ. ബിന്ദു
നോർത്ത് പറവൂർ കേസരി ഗവൺമെന്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഓൺലൈനായി ആധ്യക്ഷം വഹിച്ച് സംസാരിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുഖേന 1884 കോടി രൂപ ചെലവഴിച്ചതെന്ന് ഉന്നത വിദ്യാഭാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു .നോർത്ത് പറവൂർ കേസരി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഉദ്ഘാടന ചടങ്ങിൽ ഓൺലൈനായി ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

ഉന്നതവിദ്യാഭാസ മേഖലയുടെ നേട്ടങ്ങളുടെ സാക്ഷ്യപത്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ദേശീയ-അന്തർദേശീയ റാങ്കിങ് പട്ടികകളിലും നാക് അക്രഡിറ്റേഷനുകളിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഘടനാപരമായ ഒട്ടേറെ പരിഷ്കാരങ്ങളാണ് ഈ കാലയളവിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സഹകരണം ശക്തമാക്കുകയും, ഗവേഷണ തൽപരത പ്രാരംഭ ഘട്ടം മുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമഗ്രമായ കരിക്കുലത്തിനാണ് സർക്കാർ രൂപം നൽകിയത്. ഇതിന്റെ ഭാഗമായി ലോഞ്ച് ചെയ്ത പുതിയ പ്രോഗ്രാമുകൾ ഇപ്പോൾ വിജയകരമായി രണ്ട് വർഷം പൂർത്തീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടിലൂടെയും 'എക്സ്പീരിയൻഷ്യൽ ലേണിംഗിലൂടെയും' വിദ്യാർത്ഥികൾക്ക് കൂടുതൽ കാര്യക്ഷമതയും സർഗ്ഗാത്മകമായ കഴിവുകളും ആർജിക്കാൻ കഴിയുന്ന വിധത്തിൽ ക്യാമ്പസ് അന്തരീക്ഷത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചു. വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ ഏറ്റവും നല്ല നിലയിൽ ഏറ്റെടുക്കപ്പെട്ട കാലമാണിതെന്നും ഇന്നൊവേഷൻ, ഇൻകുബേഷൻ, സ്റ്റാർട്ടപ്പ് അന്തരീക്ഷം എല്ലാ കലാലയങ്ങളിലും നടപ്പിലാക്കുന്നതിനുള്ള തീവ്രശ്രമങ്ങൾ നടന്നു വരുന്നതായും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്കിൽ ഡെവലപ്‌മെന്റ്, കരിയർ കൗൺസലിംഗ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. നൈപുണ്യ വികസനത്തിനായി പ്രത്യേക ഏജൻസികളെ കണ്ടെത്തി അവരുടെ സേവനം ഈ കാലയളവിൽ കലാലയങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.