ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് പ്രതി ക്രിസ്ത്യൻ രാജിന് നാല് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ആലുവ എടയപ്പുറത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി ക്രിസ്ത്യൻ രാജിന് പെരുമ്പാവൂർ പോക്സോ കോടതി നാല് ജീവപര്യന്തവും 35 വർഷം തടവും .ഇരുപത് ലക്ഷത്തി എൺപത്തി ഒരായിരം രൂപ പിഴയും ശിക്ഷ വിധിച്ചു
ആലുവ എടയപ്പുറം പോക്സോ കേസ്: ഒന്നാം പ്രതിക്ക് നാല് ജീവപര്യന്തവും 35 വർഷം തടവും; 20.81 ലക്ഷം രൂപ പിഴ
പെരുമ്പാവൂർ: ആലുവ എടയപ്പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഒന്നാം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്ത്യൻ രാജി (36) നാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണ നാല് ജീവപര്യന്തം തടവും, ഇതിന് പുറമെ 35 വർഷം കഠിനതടവും വിധിച്ചത്. കൂടാതെ ഇരുപത് ലക്ഷത്തി എൺപത്തി ഒരായിരം രൂപ (20,81,000) .പിഴയും ശിക്ഷ വിധിച്ചു
2023 സെപ്റ്റംബറിലാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടക്കുന്നത്. ആലുവ എടയപ്പുറത്തുള്ള വാടകവീട്ടിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി രാത്രിയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്.
കേസ് അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ച പോലീസ് സംഘത്തിന്റെ മികവും കോടതി ഉത്തരവിൽ പ്രതിഫലിച്ചു. അന്നത്തെ റൂറൽ എസ്.പി. വിവേക് കുമാറിന്റെ നേതൃത്വത്തിൽ, ഡിവൈഎസ്പി എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ച് അതിവേഗം കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എ. സിന്ധു കോടതിയിൽ ഹാജരായി ശക്തമായ വാദമുഖങ്ങൾ നിരത്തി. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി മാതൃകാപരമായ ഈ ശിക്ഷാവിധി പ്രഖ്യാപിച്ചത്
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ 
