ദുർഗ കാമി അന്തരിച്ചു
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി അന്തരിച്ചു
ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ യുവതി ദുർഗ കാമി അന്തരിച്ചു
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (22) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 10.05-നായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെ എക്മോ (ECMO) സപ്പോർട്ടിൽ നിന്ന് മാറ്റിയിരുന്നെങ്കിലും വൈകിട്ടോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ മാസം 22-നായിരുന്നു ദുർഗയുടെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ ഷിബുവിന്റെ ഹൃദയമാണ് ദുർഗയ്ക്ക് ലഭിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം മരുന്നുകളോട് വേഗത്തിൽ പ്രതികരിച്ച ദുർഗ ഇന്നലെ പകൽ കട്ടിലിൽ എഴുന്നേറ്റിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് നാല് മണിയോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം പെട്ടെന്ന് നിലച്ചു. ആറ് മണിക്കൂറോളം ഡോക്ടർമാർ തീവ്രപരിശ്രമം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന ജില്ലാ ആശുപത്രിയെന്ന ചരിത്ര നേട്ടം ഈ ശസ്ത്രക്രിയയിലൂടെ എറണാകുളം ജനറൽ ആശുപത്രി കൈവരിച്ചിരുന്നു. പത്ത് മാസത്തിലേറെയായി ഹൃദയത്തിനായി കാത്തിരുന്ന ദുർഗയെ ഒരു മലയാളി അനാഥാലയ നടത്തിപ്പുകാരനാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. വിദേശ പൗരയായതിനാൽ നിയമതടസ്സങ്ങൾ നേരിട്ടെങ്കിലും ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.
ഒന്നര കോടി രൂപ ചെലവഴിച്ചാണ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ദുർഗയുടെ മരുന്നുകൾക്കായി മാത്രം 12 ലക്ഷം രൂപയോളം ആശുപത്രി അധികൃതർ ചെലവഴിച്ചിരുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
