സുവർണചകോരം ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന്

30-ാമത് ഐ എഫ് എഫ് കെ സമാപിച്ചു സുവർണചകോരം ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന് ​തലസ്ഥാനം നഗരിയെ ഒരാഴ്ചക്കാലം ആവേശത്തിലാഴ്ത്തി

സുവർണചകോരം ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന്
30-ാമത് ഐ.എഫ്.എഫ്.കെ സമാപിച്ചു
സുവർണചകോരം ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന്
സുവർണചകോരം ജാപ്പനീസ് ചിത്രം ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന്

30-ാമത് ഐ.എഫ്.എഫ്.കെ സമാപിച്ചു സുവർണചകോരം ജാപ്പനീസ് ചിത്രം 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സിന്'

​തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഒരാഴ്ചക്കാലം ആവേശത്തിലാഴ്ത്തിയ 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (IFFK) പ്രൗഢഗംഭീരമായ സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​ജാപ്പനീസ് സംവിധായകൻ ഷോ മിയാക്കെയുടെ 'ടു സീസൺസ് ടു സ്ട്രേഞ്ചേഴ്സ്' (Two Seasons Two Strangers) ആണ് ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം സ്വന്തമാക്കിയത്. 20 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മുഖ്യമന്ത്രി സമ്മാനിച്ചു.

​മലയാളി പ്രേക്ഷകർക്ക് അഭിമാനമായി ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'തന്തപ്പേര്' മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം നേടി. ചോലനായ്ക്കരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഈ ചിത്രം അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. മന്ത്രി സജി ചെറിയാനിൽ നിന്നും അണിയറപ്രവർത്തകർ പുരസ്കാരം ഏറ്റുവാങ്ങി.

​അർജന്റീനിയൻ ചിത്രം 'ബിഫോർ ദ ബോഡി' (Before the Body) സംവിധാനം ചെയ്ത കരീന പിയാസയും ലൂസിയ ബ്രാസെലിസും മികച്ച സംവിധായകർക്കുള്ള രജതചകോരം പങ്കിട്ടു. നാല് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ഇവർക്ക് ലഭിച്ചത്.