​അഭിഷേക് നാമ വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ജൂലൈ 3ന് തിയേറ്ററുകളിലേക്ക് ആഗോള വിതരണാവകാശം സീ സ്റ്റുഡിയോസിന്

വിരാട് കർണ്ണ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3ന് ആഗോള റിലീസ് ചെയ്യും. ചിത്രത്തിന്റെ വിദേശ വിതരണാവകാശം സീ സ്റ്റുഡിയോസ് സ്വന്തമാക്കി.

​അഭിഷേക് നാമ വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ജൂലൈ 3ന് തിയേറ്ററുകളിലേക്ക് ആഗോള വിതരണാവകാശം സീ സ്റ്റുഡിയോസിന്
നാഗബന്ധം 2026 ജൂലൈ 3ന് തിയേറ്ററുകളിലേക്ക്; ഓവർസീസ് വിതരണാവകാശം സീ സ്റ്റുഡിയോസ് സ്വന്തമാക്കി

​അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ജൂലൈ 3ന് തിയേറ്ററുകളിലേക്ക്; ആഗോള വിതരണാവകാശം സീ സ്റ്റുഡിയോസിന്

അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധം’ 2026 ജൂലൈ 3-ന് തിയേറ്ററുകളിലെത്തും. വിരാട് കർണ്ണ നായകനായി എത്തുന്ന ഈ ഫാന്റസി ആക്ഷൻ ചിത്രത്തിന്റെ വിദേശ വിതരണാവകാശവും ഉത്തരേന്ത്യൻ തിയേറ്റർ റിലീസ് അവകാശവും പ്രമുഖ വിനോദ കമ്പനിയായ സീ സ്റ്റുഡിയോസ് (Zee Studios) സ്വന്തമാക്കി. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ വൻതോതിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്.

​എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേൺന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം താരക് സിനിമാസ് ആണ്.

​തിയേറ്റർ റിലീസിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയും, തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മായും സ്വന്തമാക്കി കഴിഞ്ഞു. മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങളും സീ സ്റ്റുഡിയോസിനാണ്.

​ബ്രഹ്മാണ്ഡ വിഷ്വൽ എഫക്റ്റുകളും ആക്ഷനും

പുരാതന ക്ഷേത്രങ്ങൾ, നിഗൂഢ ലോകങ്ങൾ, വലിയ യുദ്ധ രംഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ലോകോത്തര സാങ്കേതിക നിലവാരത്തിലാണ് നാഗബന്ധം ഒരുങ്ങുന്നത്. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ എന്നിവയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ വിഎഫ്എക്സ് (VFX), പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്.

​ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ്, ഇന്ത്യൻ ആക്ഷൻ മാസ്റ്റർ കനൽ കണ്ണൻ എന്നിവരടങ്ങുന്ന അന്താരാഷ്ട്ര സംഘമാണ് ചിത്രത്തിലെ വമ്പൻ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്. നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

​സൌന്ദർ രാജൻ എസ് ഛായാഗ്രഹണവും, അഭേയും ജുനൈദ് കുമാറും ചേർന്ന് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. പ്രശസ്ത കൊറിയോഗ്രാഫർമാരായ ബൃന്ദ, ഗണേഷ് ആചാര്യ എന്നിവരാണ് നൃത്തസംവിധാനം. റെഡ് ചില്ലീസിന്റെ മേൽനോട്ടത്തിലാണ് ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് പുരോഗമിക്കുന്നത്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ശക്തമായ കഥാസന്ദർഭവുമുള്ള ‘നാഗബന്ധം’ 2026-ലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ.