ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷനും പുരാണ രഹസ്യങ്ങളും; വിരാട് കർണ്ണയുടെ നാഗബന്ധം ജൂലൈ 3 ന് തിയേറ്ററുകളിലേക്ക്
അഭിഷേക് നാമ വിരാട് കർണ്ണ കൂട്ടുകെട്ടിലൊരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം നാഗബന്ധം 2026 ജൂലൈ 3 ന് തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു.
വമ്പൻ പ്രതീക്ഷകളോടെ 'നാഗബന്ധം'; റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു, ആഗോള റിലീസ് 2026 ജൂലൈ 3-ന്
കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' തീയേറ്ററുകളിലേക്കെത്താൻ ഇനി ദിവസങ്ങളുടെ എണ്ണൽ മാത്രം. അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് കൗണ്ട്ഡൗൺ ഔദ്യോഗികമായി ആരംഭിച്ചു. വിരാട് കർണ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 2026 ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ് അവതരിപ്പിക്കുന്നത്. താരക് സിനിമാസ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ആത്മീയ പൈതൃകവും ദൃശ്യവൽക്കരിക്കുന്ന ചിത്രം പുരാണ സാഹസിക (mythological adventure) വിഭാഗത്തിൽ പുതിയൊരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുക.
ഹോളിവുഡ് നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ
അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിലെ വമ്പൻ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത്. ഗോത്ര പോരാട്ടങ്ങൾ, കടൽ യുദ്ധങ്ങൾ, അണ്ടർവാട്ടർ ആക്ഷൻ സീനുകൾ എന്നിവ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് (VFX) ജോലികൾ പ്രമുഖ സ്റ്റുഡിയോകളുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റെഡ് ചില്ലീസ് ആണ് ചിത്രത്തിന്റെ കളറിംഗ് കൈകാര്യം ചെയ്യുന്നത്.
വൻ തുകയ്ക്ക് വിതരണ-ഒടിടി അവകാശങ്ങൾ
റിലീസിന് മുന്നേ തന്നെ വലിയ ബിസിനസ്സ് വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. പ്രമുഖ വിനോദ പ്ലാറ്റ്ഫോമായ 'സീ സ്റ്റുഡിയോസ്' ചിത്രത്തിന്റെ ഉത്തരേന്ത്യൻ തീയേറ്റർ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ഹിന്ദി വിപണിയിൽ വൻതോതിലുള്ള റിലീസിനാണ് കമ്പനി പദ്ധതിയിടുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ഡിജിറ്റൽ അവകാശവും, സ്റ്റാർ മാ തെലുങ്ക് സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
വമ്പൻ താരനിര
പുരാതന രഹസ്യങ്ങളും ദിവ്യശക്തികളും പശ്ചാത്തലമാകുന്ന ചിത്രത്തിൽ നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
സൌന്ദർ രാജൻ എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് അഭേയും ജുനൈദ് കുമാറും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. കനൽ കണ്ണൻ, വ്ലാഡ് റിംബർഗ്, റിയൽ സതീഷ് എന്നിവരുൾപ്പെട്ട വലിയൊരു സംഘമാണ് ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ. ആത്മീയതയും സാഹസികതയും നിറഞ്ഞ 'നാഗബന്ധം' തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി പ്രേക്ഷകരിലേക്ക് എത്തും
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
