അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായം തേടുന്നു
അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായം തേടുന്നു മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അജ്ഞാതൻ അന്തരിച്ചു
അജ്ഞാത മൃതദേഹം തിരിച്ചറിയാൻ സഹായം തേടുന്നു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അജ്ഞാതൻ അന്തരിച്ചു. ഈ മാസം 26-ാം തീയതിയാണ് ഇദ്ദേഹത്തെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ 28-12-25 ഞായറാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
ഇദ്ദേഹത്തിന്റെ പേരോ നാടോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോട്ടോയിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക:
ഫോൺ: 0485 283 2304
മൊബൈൽ: 9497980503
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
