മാലിന്യക്കൂമ്പാരത്തിൽ ഇനി പൂക്കൾ വിരിയും കൈനിക്കരക്കാവിന് സമീപം പൂന്തോട്ടമൊരുക്കി പായിപ്ര പഞ്ചായത്ത്
പായിപ്ര ഗ്രാമപഞ്ചായത്തിൽ സാമൂഹ്യവിരുദ്ധർ സ്ഥിരമായി മാലിന്യം തള്ളിയിരുന്ന കൈനിക്കര കാവിന് സമീപത്തെ സ്ഥലം ശുചീകരിച്ച് മനോഹരമായ പൂന്തോട്ടമാക്കി മാറ്റി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നിർവഹിച്ചു
മാലിന്യക്കൂമ്പാരത്തിൽ ഇനി പൂക്കൾ വിരിയും: കൈനിക്കരക്കാവിന് സമീപം പൂന്തോട്ടമൊരുക്കി പായിപ്ര പഞ്ചായത്ത്
പായിപ്ര (എറണാകുളം): സാമൂഹ്യവിരുദ്ധർ നിരന്തരം മാലിന്യം തള്ളിയിരുന്ന കൈനിക്കര കാവിന് സമീപത്തെ ദുരിതഭൂമി ഇനി മനോഹരമായ പൂന്തോട്ടമായി മാറും. പായിപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൈനിക്കരക്കാവിന് മുന്നിലെ മാലിന്യക്കൂമ്പാരം പൂർണ്ണമായും നീക്കം ചെയ്ത് സ്ഥലം മനോഹരമാക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് അസീസ് നിർവഹിച്ചു.
പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നത് പതിവായതോടെ നിരീക്ഷണം ശക്തമാക്കുകയും കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് പൂർണ്ണമായി ഫലം കാണാത്ത സാഹചര്യത്തിലാണ് മാലിന്യമുക്തമാക്കി ഈ ഭാഗം ഒരു പൂന്തോട്ടമാക്കി മാറ്റാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
പഞ്ചായത്തിലുടനീളം മാലിന്യം തള്ളാൻ സാധ്യതയുള്ള കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി സമാനമായ രീതിയിൽ സൗന്ദര്യവൽക്കരണം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജനപങ്കാളിത്തത്തോടെ പായിപ്രയെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്താക്കുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടിചേർത്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം റംലാ കബീർ അധ്യക്ഷത വഹിച്ചു. എം.സി. വിനിയൻ, ബിസ്മി സലാം, റൂബി ബഷീർ, സീന നൗഷാദ്, അഖില സാബു, സ്മിത ദിലീപ്, അബ്ദുൽ കരീം, സിദ്ദിഖ് മുതിരക്കാലായിൽ, പി.എ. കബീർ തുടങ്ങിയ ജനപ്രതിനിധികളും പ്രാദേശിക നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
