കൊടുവള്ളിയിൽ വൻ ലഹരിവേട്ട 41.61 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് കൊടുവള്ളിയിൽ നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും പണവുമായി രണ്ട് പേർ അറസ്റ്റിൽ.
കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ് കവറുകളുമായി രണ്ടുപേർ പിടിയിലായത് കോഴിക്കോട് കൊടുവള്ളിയിലാണ്. റൂറൽ എസ്.പി. മെറിൻ ജോസഫിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.
ഓമശ്ശേരി സ്വദേശികളായ ഷെരീഫ് (38), സി.കെ. സമീർ (38) എന്നിവരാണ് അറസ്റ്റിലായത്. ലഹരി വിൽപനയിലൂടെ ലഭിച്ച 1,77,000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇരുവരും ചേർന്ന് ലഹരി വസ്തുക്കളുടെ കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ എംഡിഎംഎയ്ക്ക് വിപണിയിൽ ഒന്നര ലക്ഷം രൂപ വരെ വിലവരും. പ്രതികൾക്കെതിരെ പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിരുന്നു.
നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി എസ്.ഐ. കെ. ശ്രീദു, എ.എസ്.ഐ. കെ.കെ. സന്തോഷ് കുമാർ, ഡാൻസാഫ് എസ്.ഐ. രാജീവ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
