അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ വൻ ലഹരി വേട്ട

എറണാകുളം അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി. ഒഡീഷയിൽ നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ വൻ ലഹരി വേട്ട
അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ; വൻ ലഹരി വേട്ട.
അയ്യമ്പുഴയിൽ 27 കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ വൻ ലഹരി വേട്ട

അയ്യമ്പുഴയിൽ വൻ കഞ്ചാവ് വേട്ട: 27 കിലോയുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

​അയ്യമ്പുഴ: കൊച്ചിയിൽ വിതരണത്തിനായി എത്തിച്ച 27 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ അയ്യമ്പുഴ പോലീസ് പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശികളായ സെന്റു സർക്കാർ (32), ഇനാമുൽ ഹഖ് (36) എന്നിവരാണ് പിടിയിലായത്. അയ്യമ്പുഴ ഒലിവ് മൗണ്ട് ഭാഗത്തു വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

​രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തെത്തിയ ഇവർ, അവിടെനിന്ന് ഓട്ടോറിക്ഷയിൽ അയ്യമ്പുഴയിലേക്ക് വരുന്ന വഴിയാണ് കസ്റ്റഡിയിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി മേഖലയിൽ താമസിക്കുന്ന പ്രതികൾ കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് വലിയ ലാഭത്തിന് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ്.

​ഒഡീഷയിൽ നിന്ന് കിലോയ്ക്ക് ഏകദേശം 3000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ്, ഇവിടെ 25,000 രൂപയ്ക്കാണ് ഇവർ വിൽപന നടത്തിയിരുന്നത്. കഞ്ചാവ് കൈമാറാൻ പദ്ധതിയിട്ടിരുന്ന പ്രാദേശിക കണ്ണികളെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

​ഇൻസ്പെക്ടർ പ്രിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ജയചന്ദ്രൻ, കെ.എസ്. വിനോദ്, പി.ഒ. സെബി, സീനിയർ സി.പി.ഒമാരായ കെ.ജി. പ്രസാദ്, കെ.എസ്. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം മുളന്തുരുത്തിയിൽ നിന്നും 20 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു.