പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് 43 പരാതികൾക്ക് അടിയന്തര പരിഹാരം

കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ആലപ്പുഴയിൽ നടത്തിയ ജില്ലാ പരാതി പരിഹാര അദാലത്തിൽ 43 പരാതികൾക്ക് പരിഹാരമായി. ആകെ പരിഗണിച്ച 49 പരാതികളിൽ 6 എണ്ണം തുടർനടപടികൾക്കായി മാറ്റി.

പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് 43 പരാതികൾക്ക് അടിയന്തര പരിഹാരം
അദാലത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി. എസ്. അജിമോൻ, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ മനോജ്, കമ്മീഷൻ സെക്ഷൻ ഓഫീസർ കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴയിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത്: 43 പരാതികൾ തീർപ്പാക്കി

ആലപ്പുഴ: കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ജില്ലയിലെ നിലവിലുള്ള പരാതികളിൽ തീർപ്പുകൽപ്പിക്കുന്നതിനായി ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അദാലത്തിൽ പരിഗണനയ്ക്ക് വന്ന ആകെ 49 പരാതികളിൽ 43 എണ്ണത്തിന് ഉടനടി പരിഹാരം കണ്ടു. അവശേഷിക്കുന്ന ആറ് കേസുകൾ കൂടുതൽ തുടർനടപടികൾക്കായി മാറ്റിവെച്ചിട്ടുണ്ട്.

​കമ്മീഷൻ അംഗങ്ങളായ ടി. കെ. വാസു, അഡ്വ. സേതു നാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ളതും വിചാരണയിലിരിക്കുന്നതുമായ കേസുകളിലെ പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട ശേഷമാണ് പരാതികളിൽ തീർപ്പ് കൽപ്പിച്ചത്.

​മറ്റു ജില്ലകളെ അപേക്ഷിച്ച് ആലപ്പുഴയിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ശരാശരിയിലും താഴെയാണെന്ന് കമ്മീഷൻ അംഗം ടി. കെ. വാസു ചൂണ്ടിക്കാട്ടി. പരാതികൾ പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ പൂർണ്ണ സഹകരണം അദാലത്തിൽ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

​അദാലത്തിൽ ജില്ലാ പട്ടികജാതി വികസന ഓഫീസർ ടി. എസ്. അജിമോൻ, പട്ടികവർഗ വികസന വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ മനോജ്, കമ്മീഷൻ സെക്ഷൻ ഓഫീസർ കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു. ഇവർക്കൊപ്പം പോലീസ്, റവന്യൂ, തദ്ദേശസ്വയംഭരണം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അദാലത്തിന്റെ ഭാഗമായി