ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ ഹരിത മാതൃകകൾ ചർച്ചയാകുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നു.
ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിന്റെ ഹരിത മാതൃകകൾ ചർച്ചയാകുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന് തലസ്ഥാനം വേദിയാകുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 23 മുതൽ 25 വരെ കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നടപ്പിലാക്കിയ മാതൃകാപരമായ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ ദേശീയ സംഗമം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും.
പ്രധാന പ്രത്യേകതകൾ:
വിഷയങ്ങൾ: ശുചിത്വം, മാലിന്യസംസ്കരണം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, മനുഷ്യ-വന്യമൃഗ സംഘർഷം തുടങ്ങിയവയെ അധികരിച്ച് 18 സെഷനുകൾ.
അവതരണങ്ങൾ: ദേശീയ തലത്തിലെ പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകളിൽ 73 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
പ്രദർശനം: അറുപതിലധികം സ്റ്റാളുകൾ ഉൾപ്പെടുത്തിയിട്ടുള്ള വിപുലമായ പരിസ്ഥിതി പുനസ്ഥാപന പ്രദർശനം സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് അവസരം: പ്രദർശനത്തിലേക്കും സമ്മേളന നഗരിയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ദേശീയതലത്തിലെ വിദഗ്‌ധർ മുന്നോട്ടുവെക്കുന്ന ആശയങ്ങളും ചർച്ചകളിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളും ക്രോഡീകരിച്ച് ഭാവിയിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കായുള്ള ശുപാർശകളായി സർക്കാർ സമർപ്പിക്കും.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
