മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനം അടച്ചു പരിഹാരമായി 100 അടി ഉയരമുള്ള കൂറ്റൻ ചിമ്മിനി
മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനം വീണ്ടും അടച്ചുപരിഹാരമായി 100 അടി ഉയരമുള്ള കൂറ്റൻ ചിമ്മിനി വരുന്നു
മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനം വീണ്ടും അടച്ചു; പരിഹാരമായി 100 അടി ഉയരമുള്ള കൂറ്റൻ ചിമ്മിനി വരുന്നു
മൂവാറ്റുപുഴ: അറ്റകുറ്റപ്പണികൾക്കായി മൂവാറ്റുപുഴ നഗരസഭയുടെ പൊതുശ്മശാനം വീണ്ടും അനിശ്ചിതകാലത്തേക്ക് അടച്ചു. നിലവിലുള്ള സാങ്കേതിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി 100 അടി ഉയരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ചിമ്മിനി സ്ഥാപിക്കുന്നതിനാണ് പ്രവർത്തനം നിർത്തിവെച്ചത്. 15 വർഷത്തെ ഗ്യാരണ്ടിയുള്ള അത്യാധുനിക ചിമ്മിനിയാണ് പുതുതായി സ്ഥാപിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 12 തവണയാണ് ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. അഞ്ച് മാസം മുൻപ് നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 3.95 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നുവെങ്കിലും ഫലപ്രദമായില്ല. മൃതദേഹം സംസ്കരിക്കാൻ അമിത സമയമെടുക്കുന്നതും ഇടയ്ക്കിടെ പ്രവർത്തനം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ശ്മശാനം അടച്ചതോടെ മൂവാറ്റുപുഴയിലും സമീപ പഞ്ചായത്തുകളിലുമുള്ള ജനങ്ങൾ വലിയ ദുരിതത്തിലാണ്. മൃതദേഹങ്ങളുമായി കിലോമീറ്ററുകൾ അകലെയുള്ള പെരുമ്പാവൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ശ്മശാനങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. അവിടെയും വലിയ തിരക്ക് അനുഭവപ്പെടുന്നത് ബന്ധുക്കളെ വലയ്ക്കുന്നുണ്ട്. 2020-ൽ 36 ലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച നവീകരണ പദ്ധതികളും രണ്ടാമത്തെ ബർണർ സ്ഥാപിക്കലും ഇനിയും പൂർത്തിയായിട്ടില്ല. പുതിയ ചിമ്മിനി സ്ഥാപിക്കുന്നതോടെ പ്രശ്നങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികൃതർ.

