കൊച്ചി കോർപ്പറേഷൻ
കൊച്ചി കോർപ്പറേഷൻ മേയറായി അഡ്വ വി കെ മിനിമോൾ ചുമതലയേറ്റു
കൊച്ചി കോർപ്പറേഷൻ മേയറായി അഡ്വ. വി.കെ മിനിമോൾ ചുമതലയേറ്റു
കൊച്ചി: കൊച്ചി കോർപ്പറേഷന്റെ പുതിയ മേയറായി യു.ഡി.എഫിലെ അഡ്വ. വി.കെ മിനിമോൾ അധികാരമേറ്റു. കോർപ്പറേഷൻ ഓഫീസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആദ്യ മേയറെന്ന പ്രത്യേകതയും ഇതോടെ വി.കെ മിനിമോളിന് സ്വന്തമായി.
പാലാരിവട്ടം ഡിവിഷനിൽ നിന്നുള്ള കൗൺസിലറായ മിനിമോൾ, മൂന്ന് മുന്നണികളും മത്സരിച്ച പോരാട്ടത്തിനൊടുവിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 76 കൗൺസിലർമാരുള്ള കൗൺസിലിൽ 48 വോട്ടുകൾ നേടിയാണ് മിനിമോൾ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ അംബിക സുദർശന് (കുന്നുംപുറം ഡിവിഷൻ) 22 വോട്ടുകളും, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പ്രിയ പ്രശാന്തിന് (അമരാവതി ഡിവിഷൻ) ആറ് വോട്ടുകളും ലഭിച്ചു.
വെള്ളിയാഴ്ച രാവിലെ 10.30-ഓടെ ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ ആരംഭിച്ച വോട്ടെടുപ്പ് രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് നടന്നത്. 11.15-ഓടെ വോട്ടെണ്ണൽ പൂർത്തിയാക്കി വിജയിയെ പ്രഖ്യാപിച്ചു. തുടർന്ന് ഔദ്യോഗികമായ ഗൗൺ അണിഞ്ഞാണ് മേയർ ചുമതലയേറ്റത്. കൊച്ചിയിലെ ജനങ്ങൾ വലിയ ഉത്തരവാദിത്വമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും നഗരവാസികളുടെ ആഗ്രഹത്തിനനുസരിച്ച് മികച്ച ഭരണം കാഴ്ചവെക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം മിനിമോൾ പ്രതികരിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
