സ്വാദ്യം 2K25 പാചക മത്സരം
സ്വാദ്യം 2K25 ജില്ലാതല പാചക മത്സരത്തിൽ കോതമംഗലം ഉപജില്ലയ്ക്ക് ഒന്നാം സ്ഥാനം
സ്വാദ്യം 2K25 ജില്ലാതല പാചക മത്സരത്തിൽ കോതമംഗലം ഉപജില്ലയ്ക്ക് ഒന്നാം സ്ഥാനം
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച 'സ്വാദ്യം 2K25' ജില്ലാതല പാചക മത്സരത്തിൽ കോതമംഗലം ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാരക്കുന്ന് ഫാത്തിമ എൽ.പി. സ്കൂളിലെ എ.ജി. രാജി ആണ് മികച്ച പാചകക്കാരനുള്ള ഒന്നാം പുരസ്കാരം നേടിയത്. കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നുള്ള വിജയികളാണ് മത്സരത്തിൽ പങ്കെടുത്തത്. പിറവം ഉപജില്ലയിലെ നാമക്കുഴി ജി.എൽ.പി. സ്കൂളിലെ ഗിരിജ ശ്രീധരൻ രണ്ടാം സ്ഥാനവും, മൂവാറ്റുപുഴ ഉപജില്ലയിലെ പറമ്പഞ്ചേരി എസ്.എസ്.എൽ.പി. സ്കൂളിലെ ബീന ജെയിംസ് മൂന്നാം സ്ഥാനവും നേടി.
തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ടിനു ജിപ്സൺ, എം.ടി. ഓമന, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സനൂജ എ. ഷംസു, ഹെഡ്മാസ്റ്റർ സി.ഐ. നവാസ് തുടങ്ങിയവർ സംസാരിച്ചു.

