മൂവാറ്റുപുഴയിൽ ഹരിത ബൂത്ത് തയ്യാർ
മൂവാറ്റുപുഴയിൽ ഹരിത ബൂത്ത് തയ്യാർ തിരഞ്ഞെടുപ്പ് പ്ലാസ്റ്റിക് മുക്തമാക്കും മൂവാറ്റുപുഴ
മൂവാറ്റുപുഴയിൽ 'ഹരിത ബൂത്ത്' തയ്യാർ: തിരഞ്ഞെടുപ്പ് പ്ലാസ്റ്റിക് മുക്തമാക്കും
മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ ഹരിതാഭവും പൂർണ്ണമായും പ്ലാസ്റ്റിക് മുക്തവുമാക്കുക എന്ന ലക്ഷ്യത്തോടെ മൂവാറ്റുപുഴ നഗരസഭ ഹരിത ബൂത്ത് സജ്ജീകരിച്ചു. കുരുത്തോലകളും ചേമ്പിലകളും ഉപയോഗിച്ചാണ് ബൂത്ത് ആകർഷകമാക്കിയിരിക്കുന്നത്.
നഗരത്തിലെ ടൗൺ യുപി സ്കൂളിലാണ് നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായ ഹരിത ബൂത്ത് ഒരുക്കിയത്. യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന എട്ടാം വാർഡിലെ ഒന്നാം നമ്പർ പോളിംഗ് ബൂത്താണ് ഈ വേറിട്ട അലങ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്. ശുചിത്വ മിഷന്റെ സഹകരണവും ഇതിനു ലഭിച്ചു.
ചേമ്പിലകളിൽ 'സ്വാഗതം' എന്ന് എഴുതിയ ബോർഡുകളും, കുരുത്തോലകളാൽ അലങ്കരിച്ച പ്രവേശന കവാടവും ഓലയും ചേമ്പിൻ താളുകളുമാണ് അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വസ്തുക്കൾ ഇവിടെ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
വോട്ടർമാർക്കായി ദാഹജലം നൽകുന്നതിനായി 'തണ്ണീർപ്പന്തലും' ബൂത്തിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ പന്തലിൽ മൺകൂജയിലാണ് കുടിവെള്ളം ഒരുക്കിയിരിക്കുന്നത്. വെള്ളം കുറയുന്ന മുറയ്ക്ക് നിറയ്ക്കുന്നതിനായി പ്രത്യേക ജോലിക്കാരെയും നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിനായി ഈറ്റ കൊണ്ട് നിർമ്മിച്ച കുട്ടകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
നഗരസഭയിലെ 30 വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളും ഹരിത ചട്ടം പാലിച്ചാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നഗരസഭ സെക്രട്ടറി സിനി എച്ച്. അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
