​ഗാന്ധി ക്വിസ് മത്സരം ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തിൽ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി.

​ഗാന്ധി ക്വിസ് മത്സരം ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല ഹോളി ഫാമിലി എച്ച് എസ് എസ് ടീമിന് എ.ഡി.എം സി പ്രേംജി ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
​ഗാന്ധി ക്വിസ് മത്സരം ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം
​ഗാന്ധി ക്വിസ് മത്സരം ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം

ഗാന്ധി ക്വിസ് മത്സരം: ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസിന് വിജയം

​ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തിൽ ചേർത്തല ഹോളി ഫാമിലി എച്ച്.എസ്.എസ് ടീം ഒന്നാം സ്ഥാനം നേടി. സ്കൂളിലെ വിദ്യാർത്ഥികളായ അർജുൻ എസ്. നായർ, ഐവിൻ ജോർജ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനത്തിന് അർഹരായത്.

​മത്സരത്തിൽ എടത്വ ജോർജിയൻ പബ്ലിക് സ്‌കൂളിലെ ലിയ ജോർജ് പാലക്കളത്തിൽ, ദേവനന്ദ എം. എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും, ആലപ്പുഴ ലിയോ തേർട്ടീൻത് എച്ച്.എസ്.എസിലെ ആരവ് ഹരി, അതിൻ ജോസഫ് എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

​കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 13 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി. പ്രേംജി ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകി.

​സി. പ്രദീപ്, അസിസ്റ്റന്റ് എഡിറ്റർ എം. അമിയ എന്നിവരായിരുന്നു ക്വിസ് മാസ്റ്റർമാർ. സമ്മാനദാന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പ്രശാന്ത് എം.എസ് എന്നിവർ സംസാരിച്ചു.