മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം
മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
മോനിപ്പള്ളിയിൽ കാറും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
കുറവിലങ്ങാട്: എംസി റോഡിൽ മോനിപ്പള്ളിക്ക് സമീപം കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഏറ്റുമാനൂർ നീണ്ടൂർ ഓണംതുരുത്ത് കുറുപ്പൻ പറമ്പിൽ സുരേഷ് കുമാർ, ഒപ്പമുണ്ടായിരുന്ന സ്ത്രീ, ഒരു കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബസിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ മോനിപ്പള്ളിക്കും കൂത്താട്ടുകുളത്തിനുമിടയിൽ ആറ്റിക്കലിൽ വച്ചായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും ഏറ്റുമാനൂരിലേക്ക് വരികയായിരുന്ന കാറും കോട്ടയത്തുനിന്നും കൂത്താട്ടുകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ കുടുങ്ങിയവരെ കൂത്താട്ടുകുളത്ത് നിന്നുമെത്തിയ അഗ്നിരക്ഷാ സേന കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. പരുക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് എംസി റോഡിൽ ദീർഘനേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
