​എറണാകുളത്ത് എൽപിജി വിതരണം ഊർജിതമാക്കും കരിഞ്ചന്ത തടയാൻ കർശന പരിശോധന

എറണാകുളം ജില്ലയിലെ എൽപിജി ക്ഷാമം പരിഹരിക്കാനും കരിഞ്ചന്ത തടയാനും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകി ജില്ലാ സപ്ലൈ ഓഫീസർ.

​എറണാകുളത്ത് എൽപിജി വിതരണം ഊർജിതമാക്കും കരിഞ്ചന്ത തടയാൻ കർശന പരിശോധന
എറണാകുളം ജില്ലയിലെ എൽപിജി ക്ഷാമം പരിഹരിക്കാനും കരിഞ്ചന്ത തടയാനും കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകി ജില്ലാ സപ്ലൈ ഓഫീസർ.

​എറണാകുളത്ത് എൽപിജി വിതരണം ഊർജിതമാക്കും; കരിഞ്ചന്ത തടയാൻ കർശന പരിശോധന

​കൊച്ചി: ജില്ലയിലെ എൽപിജി സിലിണ്ടറുകളുടെ വിതരണ സാഹചര്യം വിലയിരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസർ എസ്.ആർ സ്മിതയുടെ അധ്യക്ഷതയിൽ താലൂക്ക് സപ്ലൈ - സിറ്റി റേഷനിങ് ഓഫീസർമാരുടെ അടിയന്തര യോഗം ചേർന്നു. ജില്ലയിൽ എൽപിജി വിതരണത്തിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്താനും ദുരുപയോഗം തടയാനും യോഗം തീരുമാനിച്ചു.

​എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, വാണിജ്യ ആവശ്യങ്ങൾക്കായുള്ള ദുരുപയോഗം തുടങ്ങിയ ക്രമക്കേടുകൾ തടയുന്നതിനായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കാൻ യോഗം നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും.

​ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടി സ്വീകരിക്കും. ഇത്തരം ക്രമക്കേടുകൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർമാരെയോ സിറ്റി റേഷനിങ് ഓഫീസർമാരെയോ വിവരമറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.