മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ച സംഭവം നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആർടിസി ഡ്രൈവർക്ക് അച്ചടക്ക നടപടി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ച നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആർടിസി ഡ്രൈവർ എസ്. സുനിൽ കുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ച സംഭവം നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആർടിസി ഡ്രൈവർക്ക് അച്ചടക്ക നടപടി
മുഖ്യമന്ത്രി വി.ഡി സതീശനെ അധിക്ഷേപിച്ച സംഭവം; നെടുങ്കണ്ടം യൂണിറ്റിലെ കെഎസ്ആർടിസി ഡ്രൈവർക്ക് അച്ചടക്ക നടപടി

മുഖ്യമന്ത്രി വി.ഡി. സതീശന്റെ മോർഫ് ചെയ്ത ചിത്രം ഫെയ്‌സ്ബുക്കിലിട്ടു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മോർഫ് ചെയ്ത ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവറായ എസ്. സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും അടിയന്തരമായി സസ്പെൻഡ് ചെയ്തത്.

​ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി. 1960-ലെ കേരള സിവിൽ സർവീസ് (തരംതിരിവും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ പത്താം വകുപ്പ് പ്രകാരമാണ് ഡ്രൈവർക്കെതിരെ കെഎസ്ആർടിസി അധികൃതർ ഉത്തരവിറക്കിയത്.

​സർക്കാർ ജീവനക്കാർ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യക്തികളെയും ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരെയും അവഹേളിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സുനിൽ കുമാർ ഈ പ്രവൃത്തി ചെയ്തതെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. ജീവനക്കാരന്റെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അച്ചടക്കലംഘനമാണെന്നും സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് അറിയിച്ചു.