നിയമസഭാ തിരഞ്ഞെടുപ്പ് 2026
നിയമസഭാ തിരഞ്ഞെടുപ്പ് 2026 വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കാക്കനാട് ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പ് 2026: വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന കാക്കനാട് ആരംഭിച്ചു
കൊച്ചി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ആദ്യഘട്ട പരിശോധന (FLC) എറണാകുളത്ത് ആരംഭിച്ചു. കാക്കനാട് സിവിൽ സ്റ്റേഷൻ വളപ്പിലെ വെയർഹൗസിലാണ് പരിശോധന നടക്കുന്നത്.
ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങളുടെ നിർമ്മാതാക്കളായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (BEL) അംഗീകൃത എഞ്ചിനീയർമാരാണ് യന്ത്രങ്ങൾ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുന്നത്.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധികളും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും പരിശോധനാ നടപടികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. കശുവണ്ടി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പോലീസ് കാവലിലാണ് വെയർഹൗസിലെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
