​കേരള ബജറ്റ് 2026 വനിതാ സംവിധായകർക്ക് 7 കോടി

​കേരള ബജറ്റ് 2026 സാംസ്‌കാരിക മേഖലയ്ക്ക് കരുത്തുപകരാൻ 30 ശതമാനം വർധന സിനിമയ്ക്കും നാടകത്തിനും പ്രത്യേക പരിഗണന ​ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് വൻ ഉണർവ്.

​കേരള ബജറ്റ് 2026 വനിതാ സംവിധായകർക്ക് 7 കോടി
​കേരള ബജറ്റ് 2026 വനിതാ സംവിധായകർക്ക് 7 കോടി

​കേരള ബജറ്റ് 2026: സാംസ്‌കാരിക മേഖലയ്ക്ക് കരുത്തുപകരാൻ 30 ശതമാനം വർധന; സിനിമയ്ക്കും നാടകത്തിനും പ്രത്യേക പരിഗണന

​തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കേരളത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് വൻ ഉണർവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സാംസ്‌കാരിക വിഹിതത്തിൽ 30 ശതമാനം വർധനവാണ് സർക്കാർ വരുത്തിയിരിക്കുന്നത്. അതിദേശീയതയ്ക്കും വർഗീയതയ്ക്കും എതിരെ മലയാളിയെ പ്രാപ്തനാക്കുന്ന 'സാംസ്‌കാരിക ബലത്തെ' ഉയർത്തിപ്പിടിക്കുന്നതാണ് ഈ നീക്കമെന്ന് ബജറ്റ് പ്രസംഗം അടിവരയിടുന്നു.

​വനിതാ സംവിധായകർക്ക് കൈത്താങ്ങ്; സിനിമാ മേഖലയിൽ സമ്മിശ്ര പ്രതികരണം

​സിനിമാ മേഖലയിൽ വനിതാ സംവിധായകർക്കുള്ള സഹായം ഏഴ് കോടി രൂപയായി വർധിപ്പിച്ചു. നേരത്തെ ഇത് മൂന്ന് കോടി രൂപയായിരുന്നു. ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) വഴിയാണ് ഈ തുക വിതരണം ചെയ്യുക. ചുരുങ്ങിയ ബജറ്റിലും അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ചിത്രങ്ങൾ നിർമ്മിക്കുന്ന വനിതാ സംവിധായകർക്ക് ഈ തീരുമാനം പുത്തൻ ഉണർവ് നൽകും. ഇതോടൊപ്പം ചലച്ചിത്ര വികസന കോർപ്പറേഷന് 24 കോടി രൂപയും ചലച്ചിത്ര അക്കാദമിക്ക് 16 കോടി രൂപയും അനുവദിച്ചു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന് 11.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

​കലാകാരന്മാർക്കായി വജ്രജൂബിലി ഫെലോഷിപ്പും സാംസ്‌കാരിക കേന്ദ്രങ്ങളും

​യുവകലാകാരന്മാർക്കായി സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിക്ക് 13 കോടി രൂപ അനുവദിച്ചു. ഇതിലൂടെ പഞ്ചായത്ത് തലത്തിൽ കലാപരിശീലനം ഉറപ്പാക്കും. കൂടാതെ, പിണറായിയിൽ 'സൗത്ത് സോൺ കൾച്ചറൽ സെന്റർ' (1 കോടി), പെരളശ്ശേരിയിൽ തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ 'നിശാ ജീവിത-സാംസ്‌കാരിക ഇടനാഴി' (2.5 കോടി) എന്നിവയും പ്രഖ്യാപിച്ചു. തെയ്യം ഉൾപ്പെടെയുള്ള നാടൻ കലാരൂപങ്ങൾക്ക് ഇവിടെ പ്രത്യേക ഇടം ലഭിക്കും.

​നാടക ഇതിഹാസങ്ങൾക്ക് 'നാടകഗൃഹം'

​മലയാള നാടകവേദിയിലെ ഇതിഹാസങ്ങളായ തോപ്പിൽ ഭാസി (കായംകുളം), പി.ജെ. ആന്റണി (തൃശൂർ), കെ.ടി. മുഹമ്മദ് (കണ്ണൂർ) എന്നിവരുടെ സ്മരണയ്ക്കായി 'നാടകഗൃഹം' എന്ന പേരിൽ സ്ഥിരം തിയേറ്ററുകൾ നിർമ്മിക്കാൻ 2.50 കോടി രൂപ വകയിരുത്തി. അന്തരിച്ച പ്രശസ്ത കലാകാരന്മാരുടെ സ്മരണയ്ക്കായി 5 കോടി രൂപ ചെലവിൽ 'സാംസ്കാരിക സ്മൃതി മന്ദിരം' എന്ന പേരിൽ ഒരു മ്യൂസിയവും സ്ഥാപിക്കും.