നിഗൂഢതകളും സ്നേഹബന്ധങ്ങളും നിറച്ച് നെയിൽ കട്ടർ ശ്രദ്ധ നേടി കുന്നിൽ വിജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കുന്നിൽ വിജയൻ സംവിധാനം ചെയ്യുന്ന നെയിൽ കട്ടർ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നഞ്ജിയമ്മ അടക്കം വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

നിഗൂഢതകളും സ്നേഹബന്ധങ്ങളും നിറച്ച് നെയിൽ കട്ടർ ശ്രദ്ധ നേടി കുന്നിൽ വിജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്
സിനിമ പോസ്റ്റർ
നിഗൂഢതകളും സ്നേഹബന്ധങ്ങളും നിറച്ച് നെയിൽ കട്ടർ ശ്രദ്ധ നേടി കുന്നിൽ വിജയൻ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

നെയിൽ കട്ടർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ചിത്രം കുടുംബബന്ധങ്ങളുടെ കഥയുമായി കുന്നിൽ വിജയൻ

പാലക്കാട്: കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം 'നെയിൽ കട്ടർ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനി ഷൈൻ മൂവിസിന്റെ ബാനറിൽ സിനി വിജയനാണ് ചിത്രം നിർമ്മിക്കുന്നത്.

​കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ കരിനിഴൽ വീഴ്ത്തുന്ന ചില നിഗൂഢ സത്യങ്ങളും മാതൃ-പുത്ര-ഭാര്യ വാത്സല്യത്തിന്റെ കളങ്കരഹിതമായ സ്നേഹവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പാലക്കാടിന്റെ ഹരിതാഭയാർന്ന ദൃശ്യഭംഗിയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

​സാജിത്ത് റഹ്മാൻ, എം കെ ഷെജിൻ, ഞക്കാട് രാജ, മുരളി മങ്കര, സുധിഷ് നല്ലേപ്പിള്ളി, സത്യൻ വല്ലപ്പുഴ, ശശികുമാർ ചിറ്റഴി, ദേശീയ പുരസ്കാര വിജയി നഞ്ജിയമ്മ, കുടശ്ശനാട് കനകം, ജീജ സുരേന്ദ്രൻ, ശൈലജ, യമുന ശങ്കർ, നിതാ രാധ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

​കൂടാതെ കലാധരൻ, കുത്തൂസ്, സജിമോൻ പാലാണി, നസീർ അലി, ശങ്കർ ദേവ്, വിഷ്ണു കാവശ്ശേരി, പപ്പൻ ചിറ്റൂർ, രമേഷ് കുന്നംപുള്ളി, എ ആർ രാജ, എ ആർ അരവിന്ദ്, സഹദേവൻ അരനല്ലൂർ, സലിം മണ്ണാർക്കാട്, വിനു കല്ലേരി, രാധാകൃഷ്ണൻ പുല്ലോട്, സുനിൽ കുമാർ അടിച്ചിറ, ശശി ജോജോ, ശൈലേഷ്, ബാലകൃഷ്ണൻ, അനിൽ ദാസ്, സുരേഷ് ചേലാട്ട് വളപ്പിൽ, ലത്തീഫ്, അഭിരാമി, സ്വേദാ കണ്ണൻ, സുജാത മധു, സുമതി കൃഷ്ണ, ഷീന പെരുമാട്ടി, സലീന, ലത പന്തക്കൽ, അനിത പന്തക്കൽ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

​പി.കെ. ഗോപി, കുന്നിൽ വിജയൻ എന്നിവരുടെ വരികൾക്ക് റിജോ ചക്കാലക്കൽ സംഗീതം പകർന്നിരിക്കുന്നു. ചിറ്റൂർ മോഹനൻ, ജീവൻ ജോജി എന്നിവരാണ് ഗായകർ.

​അണിയറ പ്രവർത്തകർ:

​ഛായാഗ്രഹണം: അദ്വൈത് ഊരുരുട്ടമ്പലം

​എഡിറ്റിംഗ് & അസോസിയേറ്റ് ഡയറക്ടർ: രതീഷ് കക്കോട്ട്

​പ്രൊജക്റ്റ്‌ ഡിസൈനർ: മുരളി മങ്കര

​ആർട്ട്: രാജേഷ് മേപ്പാട്

​മേക്കപ്പ്: ജിഷ്ണു വിജയൻ

​കോസ്റ്റ്യൂംസ്: രജനി, നിഖില മാരത്ത്

​സൗണ്ട് ഡിസൈൻ: സാംസ് സ്റ്റുഡിയോ പാലക്കാട്

​ആനിമേഷൻ & കളറിംഗ്: അഖിൽ ബോസ്സ്

​ടൈറ്റിൽസ്: വിനീത് കോച്ചാങ്കുളം

​സബ്ടൈറ്റിൽസ്: നന്ദകുമാർ ഗോപാലൻ

​സ്റ്റിൽസ്: ഷാഹുൽ കൊടുവായൂർ

​അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ശിവ രഘുരാജ്, കൃഷ്ണൻകുട്ടി

​പ്രൊഡക്ഷൻ കോഡിനേറ്റേഴ്സ്: സുധീർ ബാബു കുന്നിൽ, ശ്രീലക്ഷ്മി മേലാറ്റൂർ

​യൂണിറ്റ്: ശ്രീരാഗ് കണ്ണൂർ

​പ്രീ പ്രൊഡക്ഷൻ: ജലജ വാസുദേവ്

​പി ആർ ഒ: എം കെ ഷെജിൻ