കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ

കളമശ്ശേരിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതയ്ക്ക് വൈദ്യസഹായവും നിയമസഹായവും ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. സംഭവം കമ്മീഷൻ സ്വമേധയാ കേസെടുത്തു.

കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
കളമശ്ശേരിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതയ്ക്ക് വൈദ്യസഹായവും നിയമസഹായവും ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി

​കളമശ്ശേരി ലൈംഗിക അതിക്രമം: അതിജീവിതയ്ക്ക് പൂർണ്ണ പിന്തുണയുമായി വനിതാ കമ്മീഷൻ; സ്വമേധയാ കേസെടുത്തു

​കൊച്ചി: കളമശ്ശേരിയിൽ ലൈംഗിക അതിക്രമത്തിന് ഇരയായ അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ നിയമ-വൈദ്യ സഹായങ്ങളും ഉറപ്പാക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. സംഭവം വനിതാ കമ്മീഷൻ സ്വമേധയാ (Suo Moto) കേസെടുത്തിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ നേരിട്ട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അധ്യക്ഷ.

​അതിജീവിതയിൽ നിന്നും ചികിത്സിക്കുന്ന ഡോക്ടർമാരിൽ നിന്നും വനിതാ കമ്മീഷൻ വിവരങ്ങൾ ശേഖരിച്ചു. മെഡിക്കൽ പ്രോട്ടോക്കോൾ അനുസരിച്ചുള്ള കൃത്യമായ പരിശോധനകളും ആവശ്യമായ ചികിത്സയും മെഡിക്കൽ കോളേജിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

​കുട്ടിക്ക് ആവശ്യമായ നിയമസഹായം, കൗൺസിലിംഗ് ഉൾപ്പെടെയുള്ള സൈക്കോളജിക്കൽ പിന്തുണ, ഹൈക്കോടതിയുടെ 'വിക്ടിം റൈറ്റ്സ് സെന്റർ' (Victim Rights Centre) വഴിയുള്ള സഹായങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പി. സതീദേവി അറിയിച്ചു. കേസ അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയും വിശദാംശങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ കളമശ്ശേരി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

​സന്ദർശന വേളയിൽ വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രൻ എന്നിവരും കമ്മീഷൻ അധ്യക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു.