പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി സർക്കാരിന് തിരിച്ചടി

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ റിപ്പോർട്ട് തേടി തിരുവനന്തപുരം കോടതി. മ്യൂസിയം പൊലീസിനോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നിർദേശിച്ചു.

പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി സർക്കാരിന് തിരിച്ചടി
പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി; സർക്കാരിന് തിരിച്ചടി

പുതിയ ബ്രാൻഡിക്ക് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി; സർക്കാരിന് തിരിച്ചടി

​തിരുവനന്തപുരം: ഹൈക്കോടതിയിൽ ഹർജി നിലനിൽക്കെ സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് പേരിട്ട നടപടിയിൽ കോടതി ഇടപെടൽ. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിഷയത്തിൽ മ്യൂസിയം പൊലീസിനോട് റിപ്പോർട്ട് തേടി. ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

​കൊല്ലം സ്വദേശി എം.എം. സഞ്ജീവ് കുമാർ നൽകിയ പരാതിയിലാണ് കോടതി നടപടി. ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേര് നൽകിയത് നിയമവിരുദ്ധമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ലൈസൻസില്ലാത്ത മദ്യത്തിന്റെ ഉൽപാദനം വ്യാജമദ്യ നിർമ്മാണത്തിന് തുല്യമാണെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ബവ്‌കോ, മലബാർ ഡിസ്റ്റലറീസ് മാനേജിങ് ഡയറക്ടർമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

​ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾ മറികടന്നാണ് കഴിഞ്ഞദിവസം മേനോൻപാറയിൽ പുതിയ ബ്രാൻഡിയുടെ നിർമ്മാണം ആരംഭിച്ചത്. 'മിന്നൽ മാജിക്' (എം.എം ബ്രാൻഡി) എന്ന പേരിൽ പുതിയ മദ്യം പുറത്തിറക്കാനാണ് സർക്കാർ തീരുമാനം. ഇതിൽ പ്രതിഷേധിച്ചും സർക്കാർ നടപടിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടും പരാതിക്കാരനായ സഞ്ജീവ് കുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്.