ചുണങ്ങംവേലിയിൽ യുവാവിനെ മർദ്ദിച്ച സംഭവം അഞ്ച് പേർ എടത്തല പോലീസിൻ്റെ പിടിയിൽ
ചുണങ്ങംവേലിയിലെ ബാർ പാർക്കിംഗ് ഏരിയയിൽ വെച്ച് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേരെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചതിനാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.
ചുണങ്ങംവേലി: ബാർ പാർക്കിംഗ് ഏരിയയിൽ വെച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ അഞ്ച് യുവാക്കളെ എടത്തല പോലീസ് അറസ്റ്റ് ചെയ്തു. എടത്തല തോപ്പിൽ പറമ്പിൽ ഫിറോസ് (26), സുൾഫിക്കർ (26), പള്ളിക്കപ്പാറ ഉമർ മുക്താർ (20), പുഷ്പ നഗർ പുത്തൻപുരയ്ക്കൽ ഉജ്വൽ (21), കുരിയക്കാട്ടിൽ അഷീം (21) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാർക്കിംഗ് ഏരിയയിൽ വെച്ച് ഒരാളെ ഒരു സംഘം മർദ്ദിക്കുന്നത് കണ്ട പ്രതികൾ അത് ചോദ്യം ചെയ്യുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
എടത്തല ഇൻസ്പെക്ടർ കെ. സിനോദ്, സബ് ഇൻസ്പെക്ടർ അരുൺദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
