ഊട്ടി ചോലാടയിൽ കണ്ടെത്തിയ കടുവക്കുഞ്ഞ‍് ചത്തു

ഊട്ടിക്കടുത്ത് ചോലാടയിൽ അമ്മയെ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് കടുവക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു. ആൺ കടുവക്കുഞ്ഞിനെ വണ്ടലൂർ മൃഗശാലയിലേക്ക് മാറ്റി.

ഊട്ടി ചോലാടയിൽ കണ്ടെത്തിയ കടുവക്കുഞ്ഞ‍് ചത്തു
ഊട്ടിക്കടുത്ത് ചോലാടയിൽ അമ്മയെ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് കടുവക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു

​ഊട്ടിക്കടുത്ത് അമ്മയെ നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയ കടുവക്കുഞ്ഞുങ്ങളിൽ ഒന്ന് ചത്തു; മറ്റൊന്നിനെ വണ്ടലൂരിലേക്ക് മാറ്റി

​ചോലാട: നീലഗിരി ജില്ലയിലെ ചോലാടയിൽ തോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് കടുവക്കുഞ്ഞുങ്ങളിൽ ഒരെണ്ണം ചത്തു. പെൺ കടുവക്കുഞ്ഞാണ് ചത്തത്. കൂടെയുണ്ടായിരുന്ന ആൺ കടുവക്കുഞ്ഞിനെ വിദഗ്ധ പരിചരണത്തിനായി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലേക്ക് മാറ്റി.

​കഴിഞ്ഞ ദിവസമാണ് ചോലാടയിലെ കൃഷിയിടത്തിൽ രണ്ട് കടുവക്കുട്ടികളെ നാട്ടുകാർ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വനപാലകർ കുഞ്ഞുങ്ങളെ ഏറ്റെടുക്കുകയും അമ്മക്കടുവയ്ക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. അമ്മക്കടുവ തിരികെ വരുമെന്ന പ്രതീക്ഷയിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലത്തുതന്നെ നിരീക്ഷണക്യാമറകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.

​ആരോഗ്യനില വഷളായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് പെൺകുഞ്ഞ് ചത്തത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജഡം സംസ്‌കരിച്ചു. അവശേഷിക്കുന്ന ആൺ കടുവക്കുട്ടിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ സുരക്ഷയും പരിചരണവും ഉറപ്പാക്കാനാണ് വണ്ടലൂർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാൻ തീരുമാനിച്ചത്.