ലഹരിവിമുക്ത ഭാരതം ദേശീയ ബൈക്ക് റാലിയെ ഹൃദയപൂർവ്വം വരേവേറ്റ് മലപ്പുറം
ഗുജറാത്തിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡിന്റെ ഭാഗമായുള്ള ദേശീയ ബൈക്ക് ജാഥയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകി. ലഹരിവിരുദ്ധ സന്ദേശവുമായി എത്തിയ ജാഥയെ എം.എസ്.പിയുടെ നേതൃത്വത്തിലാണ് വരവേറ്റത്.
രാഷ്ട്രീയ ഏകതാ പരേഡ്: ദേശീയ ബൈക്ക് റാലിക്ക് മലപ്പുറത്ത് സ്വീകരണം നൽകി
മലപ്പുറം: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന ‘രാഷ്ട്രീയ ഏകതാ പരേഡ് 2026’-ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് ജാഥയ്ക്ക് മലപ്പുറത്ത് സ്വീകരണം നൽകി. മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ മലപ്പുറം കുന്നുമ്മലിലാണ് സ്വീകരണമൊരുക്കിയത്. ‘ലഹരിവിമുക്ത ഭാരതം’ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനും കേരള പൊലീസ് നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ‘തൂഫാന്റെ’ പ്രചാരണത്തിനുമായാണ് ജാഥ സംഘടിപ്പിക്കുന്നത്.
ജാഥയിൽ പങ്കെടുക്കുന്ന സേനാംഗങ്ങളെ എം.എസ്.പി കമാൻഡന്റ് ഇൻ-ചാർജ് ആർ. രാജേഷ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. എം.എസ്.പി വിദ്യാലയത്തിലെ എൻ.സി.സി, എസ്.പി.സി വിദ്യാർഥികളും എം.എസ്.പിയിലെ പൊലീസ് സേനാംഗങ്ങളും ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി ജാഥയെ വരവേറ്റു. എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്റ് കെ.വി. രാജേഷ്, അസിസ്റ്റന്റ് കമാൻഡന്റുമാരായ ബിജു ചാക്കോ, ബിജു, മുഹമ്മദ് ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സായുധസേനകളെ പ്രതിനിധീകരിക്കുന്ന റൈഡർമാർ പങ്കെടുക്കുന്ന ജാഥ കേരളത്തിൽനിന്ന് ആരംഭിച്ച് ഗുജറാത്തിലാണ് സമാപിക്കുന്നത്. ഒക്ടോബർ 31-ന് ഗുജറാത്തിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡിലും ജാഥയിലെ അംഗങ്ങൾ അണിനിരക്കും.
പത്മശ്രീ ചെറുവയല് രാമന് വിട നൽകി നാട് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു
ലഹരിവിമുക്ത ഭാരതം ദേശീയ ബൈക്ക് റാലിയെ ഹൃദയപൂർവ്വം വരേവേറ്റ് മലപ്പുറം
പെട്രോൾ പമ്പ് ജീവനക്കാരുടെ ഫോണുകൾ കവർന്നു അസം സ്വദേശി പിടിയിൽ
പിറവം ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 17ന്
നെടുമങ്ങാട് ഗവ. ഐ.ടി.ഐ യാഥാർത്ഥ്യമായി ഐ.ടി.ഐകളിൽ എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബിജോൺ
ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ഉറപ്പാക്കും മന്ത്രി കെ. മുരളീധരൻ