പെട്രോൾ പമ്പ് ജീവനക്കാരുടെ ഫോണുകൾ കവർന്നു അസം സ്വദേശി പിടിയിൽ
പെരുമ്പാവൂരിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ വിശ്രമമുറിയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ. മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.
പെട്രോൾ പമ്പ് ജീവനക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുറുപ്പംപടി: പെട്രോൾ പമ്പ് ജീവനക്കാരുടെ വിശ്രമമുറിയിൽ അതിക്രമിച്ച് കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം നൗഗോൺ ബോർഗുളി സ്വദേശി മുഹമ്മദ് ഇമാൻ ഹുസൈനെയാണ് (28) കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. രായമംഗലം തായിക്കരച്ചിറയിലുള്ള പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരുടെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന്, പെരുമ്പാവൂരിലെ ഒരു മൊബൈൽ ഷോറൂമിൽ ഫോണുകൾ വിൽപനയ്ക്കായി എത്തിച്ചപ്പോഴാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
കുറുപ്പംപടി സർക്കിൾ ഇൻസ്പെക്ടർ റിൻസ് എം. തോമസ്, എസ്.ഐ. എൽദോപോൾ, സീനിയർ സി.പി.ഒ.മാരായ അരുൺ കെ. കരുണൻ, ഇർഷാദ്, സി.പി.ഒ. രജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
പെട്രോൾ പമ്പ് ജീവനക്കാരുടെ ഫോണുകൾ കവർന്നു അസം സ്വദേശി പിടിയിൽ
പിറവം ജലോത്സവം ചാമ്പ്യൻസ് ബോട്ട് ലീഗ് ഒക്ടോബർ 17ന്
നെടുമങ്ങാട് ഗവ. ഐ.ടി.ഐ യാഥാർത്ഥ്യമായി ഐ.ടി.ഐകളിൽ എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബിജോൺ
ഗുണനിലവാരമുള്ള മരുന്നുകൾ കുറഞ്ഞ വിലയിൽ ഉറപ്പാക്കും മന്ത്രി കെ. മുരളീധരൻ
റോഡപകടങ്ങൾ തടയാൻ വൻ സുരക്ഷാ ക്രമീകരണങ്ങൾ
കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ