ഓപ്പറേഷൻ തൂഫാൻ മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല
ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരള തമിഴ്‌നാട് അതിർത്തികളിൽ പരിശോധന കടുപ്പിക്കും.
ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്‌നാടും; 'ഓപ്പറേഷൻ തൂഫാന്' മുഖ്യമന്ത്രി വിജയ്‌യുടെ പൂർണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല
ചെന്നൈ: കേരള പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാന്' തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇന്ന് ചെന്നൈയിലെത്തിയ അദ്ദേഹം മുഖ്യമന്ത്രി ജോസഫ് വിജയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു നേതാക്കളും തമ്മിലുള്ള ചർച്ച അരമണിക്കൂറോളം നീണ്ടുനിന്നു.
ഓപ്പറേഷൻ തൂഫാനുമായി തമിഴ്‌നാട് സർക്കാർ പൂർണ്ണമായി സഹകരിക്കുമെന്ന് വിജയ് ഉറപ്പുനൽകിയതായി ചെന്നിത്തല അറിയിച്ചു. ഇതിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിർത്തികളിൽ പരിശോധന ശക്തമാക്കും. അതിർത്തി കടന്നുള്ള ലഹരിക്കടത്ത് തടയുന്നതിനായി ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങൾ സംയുക്തമായി ലഹരി മാഫിയക്കെതിരെ നീങ്ങുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രാൻഡ് അംബാസഡർ മോഹൻലാൽ; കൊച്ചിയിലെ ചടങ്ങിലേക്ക് ജോസഫ് വിജയ്‌യെ ക്ഷണിച്ച് ചെന്നിത്തല
കേരളത്തിൽ ഓപ്പറേഷൻ തൂഫാന്റെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയെ ചെന്നിത്തല ക്ഷണിച്ചു. പരിപാടിയിൽ പങ്കെടുക്കാനുള്ള താല്പര്യം വിജയ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ മോഹൻലാലും വിജയയും ഒന്നിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം 'ജില്ല'യെക്കുറിച്ചും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പരാമർശിച്ചു. സിനിമയിലെപ്പോലെ തന്നെ യഥാർത്ഥ ജീവിതത്തിലും ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ ഇരുവരും ഒത്തുചേരുന്നത് ക്യാമ്പയിന് വലിയ കരുത്താകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ