ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസ് മഹാരാഷ്ട്രബിജെപി മന്ത്രി നിതീഷ് റാണയ്ക്ക് തടവുശിക്ഷ

ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയ്ക്ക് കോടതി ഒരു മാസം തടവുശിക്ഷ വിധിച്ചു. 2019 ൽ നടന്ന സംഭവത്തിലാണ് നടപടി.

ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസ് മഹാരാഷ്ട്രബിജെപി മന്ത്രി നിതീഷ് റാണയ്ക്ക് തടവുശിക്ഷ
മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണ

ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണയ്ക്ക് ഒരു മാസം തടവ്

​മുംബൈ: സർക്കാർ ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞ കേസിൽ മഹാരാഷ്ട്ര ഫിഷറീസ് മന്ത്രിയും ബിജെപി നേതാവുമായ നിതീഷ് റാണയ്ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചു. 2019-ൽ നടന്ന സംഭവത്തിലാണ് കോടതിയുടെ നടപടി. ജനപ്രതിനിധികൾ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് വിധി.

​മുംബൈ–ഗോവ ദേശീയപാതയിലെ മോശം അവസ്ഥയിൽ പ്രതിഷേധിച്ച് നടത്തിയ സമരത്തിനിടെയായിരുന്നു സംഭവം. ഹൈവേ അതോറിറ്റി (NHAI) എൻജിനിയറായ പ്രകാശ് ഷെഡേക്കറുടെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു. അന്ന് കോൺഗ്രസ് അംഗമായിരുന്ന റാണ പിന്നീട് ബിജെപിയിൽ ചേരുകയും നിലവിൽ സംസ്ഥാന മന്ത്രിയാവുകയും ചെയ്തു.

​റാണ ഉൾപ്പെടെ 30 പേർക്കെതിരെ കലാപമുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ മറ്റുള്ളവരെ കോടതി വെറുതെ വിട്ടു. എന്നാൽ ഉദ്യോഗസ്ഥനെ ആക്രമിച്ച കുറ്റത്തിന് റാണ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ശിക്ഷ വിധിച്ചെങ്കിലും, മേൽക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ശിക്ഷാ നടപടികൾ കോടതി താൽക്കാലികമായി റദ്ദാക്കി സമയം അനുവദിച്ചിട്ടുണ്ട്.