സഖാവ് പി.കെ. വാസുദേവൻ നായർ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

പികെവി ജന്മശതാബ്ദി ആഘോഷങ്ങൾ എറണാകുളം ടൗൺഹാളിൽ സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു.

സഖാവ് പി.കെ. വാസുദേവൻ നായർ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
സഖാവ് പി.കെ. വാസുദേവൻ നായർ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

സഖാവ് പി.കെ. വാസുദേവൻ നായർ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എറണാകുളത്ത് തുടക്കമായി

എറണാകുളം:സഖാവ് പി.കെ. വാസുദേവൻ നായരുടെ (പികെവി) ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾക്ക് എറണാകുളം ടൗൺഹാളിൽ ഔദ്യോഗിക തുടക്കമായി. ജൂലൈ 27 ന് വൈകിട്ട് 3 മണിക്ക് നടന്ന ചടങ്ങ് സിപിഐ അഖിലേന്ത്യ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു.

​സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് ബിനോയ് വിശ്വം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സഖാവ് കെ.കെ. അഷറഫ് സ്വാഗതം ആശംസിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് എം.വി. ഗോവിന്ദൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി അഭിവാദ്യം അർപ്പിച്ചു.  

​സഖാവ് കെ.പി. രാജേന്ദ്രൻ, സഖാവ് കമല സദാനന്ദൻ, സഖാവ് ദിനകരൻ എന്നിവരും പികെവിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ജന്മശതാബ്ദിയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ജനകീയ പരിപാടികൾക്കാണ് പാർട്ടി രൂപം നൽകിയിട്ടുള്ളത്.