സ്ത്രീ സുരക്ഷാ പദ്ധതി
സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷകൾ ഡിസംബർ 22 മുതൽ മാസം 1000 രൂപ ധനസഹായം
സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷകൾ ഡിസംബർ 22 മുതൽ മാസം 1000 രൂപ ധനസഹായം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന 'സ്ത്രീ സുരക്ഷാ പദ്ധതി'യിലേക്ക് ഡിസംബർ 22 മുതൽ അപേക്ഷിക്കാം. നിലവിൽ മറ്റ് സാമൂഹികക്ഷേമ പെൻഷനുകളോ ആനുകൂല്യങ്ങളോ ലഭിക്കാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
യോഗ്യതകൾ:
35-നും 60-നും ഇടയിൽ പ്രായമുള്ള കേരളത്തിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയുള്ളവർക്കാണ് അർഹത.
വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, സർവീസ് പെൻഷൻ തുടങ്ങിയവ കൈപ്പറ്റുന്നവരെയും സർക്കാർ/കരാർ ജീവനക്കാരെയും പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട വിധം:
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രായം തെളിയിക്കുന്ന രേഖ, ബാങ്ക് വിവരങ്ങൾ, ആധാർ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന എന്നിവ അപേക്ഷയോടൊപ്പം വേണം.
ഗുണഭോക്താക്കൾ എല്ലാ വർഷവും ആധാർ അധിഷ്ഠിത മസ്റ്ററിംഗ് നടത്തേണ്ടതുണ്ട്. തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റിയാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
