പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 77 കാരന് 8 വർഷം കഠിനതടവും പിഴയും
എറണാകുളം പുത്തൻവേലിക്കരയിൽ പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77 കാരനായ പ്രതിക്ക് 8 വർഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി.
12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 77-കാരന് 8 വർഷം തടവും പിഴയും
പറവൂർ: പന്ത്രണ്ട് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77-കാരനായ പ്രതിക്ക് എട്ടുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുത്തൻവേലിക്കര വില്ലേജ്, കോഴിത്തുരുത്ത് കരയിൽ കളപ്പുര പറമ്പിൽ വീട്ടിൽ വിജയൻ (77) നെയാണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ പ്രതി ആറുമാസം കൂടി അധിക തടവ് അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. കൂടാതെ, പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകാനും സ്പെഷ്യൽ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
2021 ഒക്ടോബർ 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ പി.എ സിന്ധു കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഹരിക്കുട്ടനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസന്വേഷണം ആരംഭിച്ചത്. തുടർന്ന് അന്നത്തെ സബ് ഇൻസ്പെക്ടർ വിക്കി ജോസഫ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 12 നിർണ്ണായക രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ് കുമാർ കോടതിയിൽ ഹാജരായി
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്
വീൽചെയറിൽ മെഡൽ തിളക്കം ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 77 കാരന് 8 വർഷം കഠിനതടവും പിഴയും
പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു
തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം