എയർഫോഴ്സ് റാലി ഓഗസ്റ്റ് 11 മുതൽ എറണാകുളത്ത് വിപുലമായ സജ്ജീകരണങ്ങൾ
എറണാകുളത്ത് ഓഗസ്റ്റ് 11 മുതൽ 15 വരെ നടക്കുന്ന എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് റാലിയുടെ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി.
എറണാകുളത്ത് എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് റാലി: മുന്നൊരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ
കൊച്ചി: ജില്ലയിൽ ഓഗസ്റ്റ് 11 മുതൽ 15 വരെ നടക്കുന്ന ഇന്ത്യൻ എയർഫോഴ്സ് റിക്രൂട്ട്‌മെന്റ് റാലിയുടെ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.
ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയ 1,050 ഉദ്യോഗാർഥികളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്.
തൃക്കാക്കരയിലെ നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ), എയർഫോഴ്സ് കേന്ദ്രം എന്നിവിടങ്ങളിലായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ കായികക്ഷമതാ പരിശോധനയും അഡാപ്റ്റബിലിറ്റി ടെസ്റ്റുകളും നടക്കുക.
റാലി സുഗമമായി നടത്തുന്നതിന് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സുരക്ഷാ-അടിസ്ഥാന സൗകര്യങ്ങളും യോഗം ചർച്ച ചെയ്തു. കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ പ്രതിനിധികളും ജില്ലാ ഭരണകൂടത്തിലെയും മറ്റ് അനുബന്ധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ
കൃഷിനാശത്തിന് ശേഷമല്ല, പ്രതിരോധത്തിനാണ് ധനസഹായം വേണ്ടത് ദക്ഷിണേന്ത്യൻ കാർഷിക സമ്മേളനത്തിൽ മന്ത്രി ടി. സിദ്ദിഖ്
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റാൻ കായികരംഗം സജീവമാക്കും മന്ത്രി അഡ്വ. എൻ. ഷംസുദീൻ
ദേശീയ കാവ്യോത്സവത്തിന് ഇടപ്പള്ളിയിൽ പ്രൗഢോജ്ജ്വല തുടക്കം
റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് തിരിച്ചടി ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ തുടരും
‘ഗുഡ് മോണിംഗ്’ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ 
