ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരൻ നായർ അന്തരിച്ചു

പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് ശാന്തകുമാരൻ നായർ അന്തരിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു

​പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. 

കോതമംഗലം: പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 9.44-നായിരുന്നു അന്ത്യം. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്.

​വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോതമംഗലത്തെ തറവാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കോതമംഗലത്തുള്ള തറവാട്ടു വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം നാലിന് സംസ്കാരം നടക്കും.

​ഭാര്യ: ടി.എൻ. സാവിത്രിദേവി.

മക്കൾ: ദീപു ശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത്.

മരുമക്കൾ: കൽപ്പന, ക്യാപ്റ്റൻ സജിത്ത്, മധു ബാലകൃഷ്ണൻ (പിന്നണി ഗായകൻ), ഭുവനേശ്വരി.