ഡൽഹി കേരള ഹൗസിൽ കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ 4 വരെ സംഘാടക സമിതി രൂപീകരിച്ചു

​ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 1 മുതൽ 4 വരെ ഡൽഹി കേരള ഹൗസിൽ നടക്കും. ജി. ദേവരാജൻ രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

ഡൽഹി കേരള ഹൗസിൽ കേരളപ്പിറവി ആഘോഷം നവംബർ 1 മുതൽ 4 വരെ സംഘാടക സമിതി രൂപീകരിച്ചു
കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 1 മുതൽ 4 വരെ ഡൽഹി കേരള ഹൗസിൽ നടക്കും. ജി. ദേവരാജൻ രക്ഷാധികാരിയായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

കേരളപ്പിറവി2026 സംഘാടക സമിതി രൂപീകരിച്ചു

ന്യൂഡൽഹി: ഈ വർഷത്തെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ ഒന്നു മുതൽ നാലു വരെ കേരള ഹൗസിൽ സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി.ദേവരാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കേരള ഹൗസ് പ്രതിനിധികളുടെയും മലയാളി സംഘടനാ പ്രതിനിധികളുടെയും സംയുക്ത സംഘാടക സമിതി രൂപീകരിച്ചു.

കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ സംഘാടക സമിതിയുടെ രക്ഷാധികാരിയും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ചെയർമാനും അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് വൈസ് ചെയർമാനുമാണ്.

കേരളഹൗസിനെ പ്രതിനിധികരിച്ച് കൺട്രോളർ ഹരികുമാർ എ.എസ് , ലയ്‌സൺ ഓഫീസർ രാഹുൽ കെ. ജയ്‌സ്വർ, ലോ ഓഫീസർ മുഹമ്മദ് കുഞ്ഞി കെ എന്നിവർ ജനറൽ കൺവീനർമാരാണ്. സംഘടന പ്രതിനിധികളുടെ ജനറൽ കൺവീനറായി ബാബു പണിക്കരെയും കോ- കൺവീനർമാരായി ടോണി കണ്ണമ്പുഴ, ശ്രീനിവാസ് എൻ.വി, പി.വി. മാത്യു എന്നിവരെയും തെരഞ്ഞെടുത്തു. ഇൻഫർമേഷൻ ഓഫീസർ പ്രതീഷ്. ഡി മണി പ്രോഗ്രാം കോഓർഡിനേറ്ററാണ്.

പ്രോഗ്രാം കമ്മിറ്റിയുടെ ഔദ്യോ​ഗിക പ്രതിനിധികളായി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ ദീപ്തി പി.ജെ, രാജി, എന്നിവരെയും സംഘടനാ പ്രതിനിധികളായി സജിത്ത് കൊമ്പൻ, സി.കെ ഷാഹിദ്, വിപിൻ കുമാർ, വിജയകുമാർ ,ഷിനു ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

സ്‌ക്രീനിങ് കമ്മിറ്റി (ഒഫീഷ്യൽ) ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ സുജിത്ത് , സെക്ഷൻ ഓഫീസർ സരിത, സംഘടനാ പ്രതിനിധികളായ സുധീർനാഥ്, അജി അനിഴം, അജ്മൽ നവാസ് ,വിജു നാരായണൻ ,ഹരീന്ദ്രൻ ആചാരി എന്നിവരെയും തെരഞ്ഞെടുത്തു.

സ്റ്റേജ് കമ്മിറ്റി (ഒഫീഷ്യൽ) കെ.എസ്.ഇ.ബി റസിഡന്റ് എഞ്ചിനീയർ ഡെന്നിസ് രാജൻ, പി.ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) ശ്രീരാജ് വി, സംഘടനാ പ്രതിനിധികളായ നോവൽ ആർ തങ്കപ്പൻ, സജി തോമസ്, ഹലീം കെ.കെ, സഫ്‌വാൻ കുടുക്കൻ ,അൻഷിയ എന്നിവരെയും തെരഞ്ഞെടുത്തു.

ടെക്‌നിക്കൽ കമ്മിറ്റി (ഒഫീഷ്യൽ) പി.ഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർമാരായ റജി പി.ആർ, മുഹമ്മദ് സിയാദ് പി.എ, സംഘടനാ പ്രതിനിധികളായ കെ. വി. രാജു, ജോയ്കുട്ടി, തങ്കച്ചൻ ,ബാബു ആർ. എന്നിവരേയും തെരഞ്ഞെടുത്തു.

ഫുഡ് കമ്മിറ്റി (ഒഫീഷ്യൽ) നിയമ വിഭാഗം സെക്ഷൻ ഓഫീസർ പ്രദീപ് പി. എൽ, ഹൗസ് കീപ്പിംഗ് മാനേജർ സുരേഷ് നായർ സംഘടനാ പ്രതിനിധികളായി സജൻ കുമാർ ജി ,ചെറിയാൻ ജോസഫ്, റിഷാൻ പി.എൻ, കൈലാസ് അനിൽ എന്നിവരേയും തെരഞ്ഞെടുത്തു.

മീഡിയ & പബ്ലിസിറ്റി കമ്മിറ്റി (ഒഫീഷ്യൽ) ഐ&പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ രതീഷ് ജോൺ സംഘടനാ പ്രതിനിധികളായ ബിജു മോനിപ്പള്ളി, എബ്രഹാം മാത്യു, നിഹാൽ എന്നിവരേയും തെരഞ്ഞെടുത്തു.

സർട്ടിഫിക്കറ്റ് കമ്മിറ്റി (ഒഫീഷ്യൽ) നിയമ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി രഘുറാം ജി., സെക്ഷൻ ഓഫീസർ ആശ ആർ എന്നിവരേയും സംഘടനാ പ്രതിനിധികളായി ഡോ. വർഗീസ്, ഷൗക്കത്തലി ഇ, ഹന പി.കെ, എ. ഫിസ മെഹർ എന്നിവരേയും തെരഞ്ഞെടുത്തു.