പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പാലക്കാട് സ്വദേശിയായ അനീഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. എയർപോർട്ട് വഴി മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച നാല് ആഡംബര വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ; 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ
പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ് അന്താരാഷ്ട്ര ലഹരിസംഘത്തിലെ ഒരാൾ കൂടി പിടിയിൽ 4 ആഡംബര വാഹനങ്ങൾ കസ്റ്റഡിയിൽ

​പെരുമ്പാവൂർ ഹൈബ്രിഡ് കഞ്ചാവ് കേസ്: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ

പെരുമ്പാവൂർ: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് എയർപോർട്ട് വഴി കടത്തുന്ന സംഘത്തിലെ ഒരാളെക്കൂടി പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മഞ്ഞള്ളൂർ കോട്ടപ്പള്ളം പുത്തനാണിത്തറ വീട്ടിൽ അനീഷ് (30) ആണ് പിടിയിലായത്. ഇയാൾ മുൻപും നിരവധി തവണ സമാനമായ രീതിയിൽ മയക്കുമരുന്ന് കടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

​എയർപോർട്ട് വഴി ലഹരിമരുന്ന് കടത്താൻ സംഘം ഉപയോഗിച്ചിരുന്ന നാല് ആഡംബര വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ട് വാഹനങ്ങൾ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രധാന പ്രതി അബുതാഹിറിന്റേതും, ബാക്കി രണ്ടെണ്ണം മറ്റൊരു പ്രതിയായ ഹരികൃഷ്ണൻ ഉപയോഗിച്ചിരുന്നതുമാണ്. വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ വാഹനങ്ങൾ കണ്ടെത്തിയത്.

​കേസിലെ പ്രധാന പ്രതികളായ അബു താഹിർ (39), ഹരികൃഷ്ണൻ (25), പ്രെസ്ജിത്ത് (40), ശ്രീജേഷ് (41), സഞ്ജയ് പി (22) എന്നിവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു. ഇതിൽ മുഖ്യസൂത്രധാരനായ അബു താഹിറിനെ ബംഗളൂരുവിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

​സംസ്ഥാന വ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി 18 കോടി രൂപ വിലവരുന്ന 17 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഞാറക്കൽ അഴീക്കൽ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ മറ്റ് പ്രതികൾ വലയിലായത്.

​റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ മാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്, അബ്ദുൾ ജലീൽ, എ.എസ്.ഐ എം.ബി. സുബൈർ, സീനിയർ സി.പി.ഒ മാരായ അജിത് മോഹൻ, ഷിജോ പോൾ, മുഹമ്മദ് ഷാൻ, ജിജുമോൻ, സി.പി.ഒ മാരായ നജ്മി, ഫാസിൽ ബഷീർ, എം.എച്ച്. സുധീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.