അർദ്ധരാത്രിയിൽ ആലുവയെ ഇളക്കിമറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; എംഎൽഎയും എസ്പിയും നേരിട്ട് തെരുവിലിറങ്ങി, വ്യാപക കസ്റ്റഡി

ആലുവയിൽ ലഹരി വിരുദ്ധ, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി എംഎൽഎ അൻവർ സാദത്തിന്റെയും റൂറൽ എസ്പിയുടെയും നേതൃത്വത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ രാത്രികാല പരിശോധന നടത്തി.

അർദ്ധരാത്രിയിൽ ആലുവയെ ഇളക്കിമറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; എംഎൽഎയും എസ്പിയും നേരിട്ട് തെരുവിലിറങ്ങി, വ്യാപക കസ്റ്റഡി
ആലുവയിൽ അർദ്ധരാത്രിയിൽ മിന്നൽ പരിശോധനയുമായി എംഎൽഎയും എസ്പിയും; ‘ഓപ്പറേഷൻ തൂഫാനിൽ
അർദ്ധരാത്രിയിൽ ആലുവയെ ഇളക്കിമറിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; എംഎൽഎയും എസ്പിയും നേരിട്ട് തെരുവിലിറങ്ങി, വ്യാപക കസ്റ്റഡി

​ആലുവയിൽ അർദ്ധരാത്രിയിൽ മിന്നൽ പരിശോധനയുമായി എംഎൽഎയും എസ്പിയും; ‘ഓപ്പറേഷൻ തൂഫാനിൽ’ വ്യാപക കസ്റ്റഡി

​ആലുവ: നഗരത്തിലെ സാമൂഹിക വിരുദ്ധ-ലഹരി മാഫിയകൾക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ അർദ്ധരാത്രിയിൽ മിന്നൽ പരിശോധന. 'ഓപ്പറേഷൻ തൂഫാൻ നൈറ്റ്' എന്ന് പേരിട്ട സുരക്ഷാ റെയ്ഡിന് ആലുവ എംഎൽഎ അൻവർ സാദത്തും റൂറൽ ജില്ലാ പോലീസ് മേധാവി (എസ്പി) കെ.എസ്. സുദർശനും നേരിട്ടാണ് നേതൃത്വം നൽകിയത്. രാത്രി 10 മണിക്ക് ആരംഭിച്ച് പുലർച്ചെ വരെ നീണ്ട പരിശോധനയിൽ ഇരുന്നൂറോളം പേരെ ചോദ്യം ചെയ്യുകയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

​ആലുവ പമ്പ് ജംഗ്ഷനിൽ എം.എൽ.എ അൻവർ സാദത്ത് രാത്രികാല ജനകീയ പരിശോധന ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഓപ്പറേഷൻ തൂഫാന് തുടക്കമായത്. റെയിൽവേ സ്ക്വയർ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, മെട്രോ സ്റ്റേഷൻ, ഓവർ ബ്രിഡ്ജിന് താഴെയുള്ള ഭാഗങ്ങൾ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഗവൺമെന്റ് ആശുപത്രി പരിസരം എന്നിവടങ്ങളിലും നഗരത്തിലെ വിവിധ ലോഡ്ജുകളിലും വാഹനങ്ങളിലും സംഘം അരിച്ചുപെറുക്കി പരിശോധന നടത്തി.

​പോലീസിനൊപ്പം നഗരത്തിലെ വിവിധ സാമൂഹിക-വ്യാപാര സംഘടനകളും കൈകോർത്തതോടെ റെയ്ഡ് പൂർണ്ണ ജനകീയ പങ്കാളിത്തമുള്ളതായി മാറി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂണിറ്റ്, മർച്ചന്റ് അസോസിയേഷൻ, പൗരാവകാശ സംരക്ഷണ സമിതി, പരിസ്ഥിതി സംരക്ഷണ സംഘം, വിവിധ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പരിശോധനയിൽ സജീവമായി പങ്കെടുത്തു.

​മുൻസിപ്പൽ വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ എന്നിവരടങ്ങുന്ന വലിയൊരു പോലീസ് സന്നാഹവും 'തൂഫാൻ നൈറ്റിൽ' അണിനിരന്നു. വരും ദിവസങ്ങളിലും നഗരത്തിൽ ഇത്തരത്തിലുള്ള രാത്രികാല ജനകീയ പരിശോധനകൾ ശക്തമായി തുടരുമെന്ന് എംഎൽഎയും എസ്പിയും സംയുക്തമായി അറിയിച്ചു.