കുരുന്നുകൾക്ക് തുള്ളിമരുന്ന് നൽകി പ്രിയങ്ക ഗാന്ധി
വയനാട് ജില്ലയിൽ ദേശീയ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം പ്രിയങ്ക ഗാന്ധി വാദ്ര എം.പി നിർവഹിച്ചു. ജില്ലയിൽ 561 ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചത്.
വയനാട്ടിൽ പൾസ് പോളിയോ വിതരണത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് പ്രിയങ്ക ഗാന്ധി എം.പി
കൽപ്പറ്റ: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി സംഘടിപ്പിച്ച വയനാട് ജില്ലാതല പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന് തുടക്കമായി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധി വാദ്ര ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു.
കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ജില്ലയിലുടനീളം ഒരുക്കിയിട്ടുള്ളത്. ആകെ 561 പള്‍സ് പോളിയോ ബൂത്തുകളാണ് ജില്ലയില്‍ സജ്ജമാക്കിയത്. വിവിധ ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ എന്നിവ കേന്ദ്രീകരിച്ച് 523 സ്ഥിരം ബൂത്തുകൾ പ്രവർത്തിക്കും.
ഇതിനുപുറമേ, യാത്രയിലുള്ള കുട്ടികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനായി ബസ് സ്റ്റാൻഡുകൾ, പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ 23 ട്രാന്‍സിറ്റ് ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉൾപ്രദേശങ്ങൾ, ദുര്‍ഘട പാതകൾ, പൊതുജനങ്ങൾ അധികമെത്തുന്ന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് തുള്ളിമരുന്ന് നൽകുന്നതിനായി 15 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ അസ്മ, വൈസ് പ്രസിഡന്റ് ജോസഫ് പുല്ലുമാരി എന്നിവർ സംസാരിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഹാരിസ് കണിയൻ, വാർഡ് അംഗം എം. പി.നൗഷാദ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. ടി രേഖ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ജെറിൻ എസ് ജെറോഡ്, ജില്ലാ പബ്ലിക് റിലേഷൻ ഓഫിസർ സിജോ, വിവിധ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
