കോഴിക്കോട് ബീച്ചിൽ രാത്രിയിൽ വൻ പരിശോധന മലമ്പനിയും മന്തും തടയാൻ ആരോഗ്യവകുപ്പ് രംഗത്ത്

​കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ബീച്ച് ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാർക്കായും തൊഴിലാളികൾക്കായും രാത്രികാല രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട് ബീച്ചിൽ രാത്രിയിൽ വൻ പരിശോധന മലമ്പനിയും മന്തും തടയാൻ ആരോഗ്യവകുപ്പ് രംഗത്ത്
​മലമ്പനിയും മന്തും തടയാൻ കോഴിക്കോട്ട് രാത്രികാല രക്തപരിശോധന; നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു
കോഴിക്കോട് ബീച്ചിൽ രാത്രിയിൽ വൻ പരിശോധന മലമ്പനിയും മന്തും തടയാൻ ആരോഗ്യവകുപ്പ് രംഗത്ത്

​മലമ്പനിയും മന്തും തടയാൻ കോഴിക്കോട്ട് രാത്രികാല രക്തപരിശോധന; നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു

കോഴിക്കോട്: ജില്ലയിലെ അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിലെ കച്ചവടക്കാർക്കും അതിഥി തൊഴിലാളികൾക്കുമായി രാത്രികാല രക്തപരിശോധന നടത്തി.

​കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗവും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് കോർപറേഷൻ ഓഫീസിൽ വച്ച് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ 57 അതിഥി തൊഴിലാളികളുടെയും 118 തദ്ദേശീയരുടെയും ഉൾപ്പെടെ ആകെ 175 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചു. മലമ്പനി (മലേറിയ), മന്ത് (ഫൈലേറിയസിസ്) എന്നീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായുള്ള പ്രത്യേക പരിശോധനയാണ് നടത്തിയത്.

​ക്യാമ്പിൽ രോഗബാധ കണ്ടെത്തുന്നവർക്ക് ആവശ്യമായ തുടർചികിത്സയും മരുന്നുകളും സൗജന്യമായി ഉറപ്പാക്കുമെന്ന് ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.പി. റിയാസ് അറിയിച്ചു. കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ, ഹെൽത്ത് ഇൻസ്പെക്ടർ ഒ. ബിന്ദു, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ ഹെൽത്ത് സൂപ്പർവൈസർമാരായ ഹരിജ, കിഷോർ കുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് ആരോഗ്യവിഭാഗത്തിന്റെ തീരുമാനം.