സിക്കിമിൽ മണ്ണിടിച്ചിൽ അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

സിക്കിമിൽ മണ്ണിടിച്ചിലിൽ ദാരുണമായി മരിച്ച അനീഷ് മോഹന്റെ ഭൗതികശരീരം നെടുമ്പാശേരിയിലെത്തിച്ചു. വസതിയിലെത്തിച്ച മൃതദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും

സിക്കിമിൽ മണ്ണിടിച്ചിൽ അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
സിക്കിമിൽ മണ്ണിടിച്ചിലിൽ ദാരുണമായി മരിച്ച അനീഷ് മോഹന്റെ ഭൗതികശരീരം നെടുമ്പാശേരിയിലെത്തിച്ചു
സിക്കിമിൽ മണ്ണിടിച്ചിൽ അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
സിക്കിമിൽ മണ്ണിടിച്ചിൽ അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

സിക്കിമിൽ മണ്ണിടിച്ചിൽ: അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

കൊച്ചി: സിക്കിമിലുണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ മരണപ്പെട്ട മലയാളി യുവാവ് അനീഷ് മോഹന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. രാവിലെ 7.05-നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവലത്തിൽ മൃതദേഹമെത്തിച്ചത്.

​അനീഷിന്റെ സഹോദരൻ ബിനീഷ്, ഭാര്യയുടെ സഹോദരൻ, നോർക റൂട്സ് (NORKA Roots) പ്രതിനിധി ജാൻസി, പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു എന്നിവർ ചേർന്ന് വിമാനത്താവലത്തിൽ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ഔദ്യോഗിക നടപടികൾക്ക് ശേഷം വിലാപയാത്രയായി ഭൗതികശരീരം പത്തരയോടെ വസതിയിലെത്തിച്ചു.  അനീഷ് മോഹന്റെ വിയോഗത്തിന്റെ വേദനയിലുള്ള കുടുംബത്തെ ആശ്വസിപ്പിക്കാനും അന്തിമോപചാരം അർപ്പിക്കാനും നാട്ടുകാരും ബന്ധുക്കളും അടക്കം വലിയൊരു ജനക്കൂട്ടമാണ് വസതിയിൽ എത്തിച്ചേർന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഔദ്യോഗിക-ആചാരപരമായ ചടങ്ങുകളോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും.