തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ഇലക്ട്രീഷൻ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഇലക്ട്രീഷൻ കം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം. യോഗ്യത, പ്രായപരിധി, ഇന്റർവ്യൂ വിവരങ്ങൾ അറിയാം.
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജിൽ ഇലക്ട്രീഷൻ ഒഴിവ്; വാക്ക്-ഇൻ ഇന്റർവ്യൂ 16-ന്
തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള ഇലക്ട്രീഷൻ കം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിൽ 600/- രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
അപേക്ഷകരുടെ യോഗ്യത: എസ് എസ് എൽ സി, ഇലക്ട്രിക്കൽ ട്രേഡിൽ ഉള്ള ഐ ടി ഐ/എൻ ടി സി സർട്ടിഫിക്കറ്റ്. പ്രായം അമ്പത് വയസ്സിൽ താഴെ. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ,പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം
16ന് പകൽ 12 മണിക്ക് തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489, 0484 2776043, 9400571860 എന്ന നമ്പരിലോ ആശുപത്രി ഓഫീസിൽ നിന്ന് നേരിട്ടോ അറിയാം.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ മുൻകരുതൽ കുട്ടമ്പുഴയിൽ ജനങ്ങൾക്ക് ദുരന്തനിവാരണ പരിശീലനം
നെല്ല് സംഭരണം സപ്ലൈകോയുടെ ബാധ്യത തീർക്കാൻ 63.37 കോടി രൂപ അനുവദിച്ച് സർക്കാർ
മനസ്സുകൊണ്ട് വാനം തൊട്ട് കുരുന്നുകൾ വാളകത്ത് ‘മഴവില്ലഴക്’ ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി
കരുതലോടെ നഗരസഭ മൂവാറ്റുപുഴയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു
കോതമംഗലം താലൂക്ക് ആശുപത്രിക്ക് എൻ.ക്യു.എ.എസ് അംഗീകാരം
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക് 
