സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷൻ പരിശീലനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (SBI RSETI) തൊഴിലന്വേഷകർക്കായി സൗജന്യ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു.

സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷൻ പരിശീലനം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷൻ പരിശീലനം

ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ മൊബൈൽ ഫോൺ റിപ്പയറിങ്, ബ്യൂട്ടീഷൻ എന്നിവയിൽ സൗജന്യ പരിശീലനം നൽകുന്നു. 30 ദിവസത്തെ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന പരിപാടിയിൽ 18 നും 49 നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. 35 ദിവസത്തെ ബ്യൂട്ടീഷൻ പരിശീലനത്തിൽ 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. ഫേഷ്യൽ, ഹെയർ സ്മൂത്തനിംഗ്, പെടിക്യൂർ, മാനിക്യൂർ, സാരി ഡ്രേപ്പിംഗ്, ഹെയർ സ്പാ എന്നിവയാണ് പരിശീലിപ്പിക്കുക. 

താൽപ്പര്യം ഉള്ളവർ പാസ്പോർട്ട് വലിപ്പത്തിലുള്ള പടം-3 എണ്ണം, ആധാർ കാർഡ് പകർപ്പ്-2, റേഷൻ കാർഡ് പകർപ്പ്-2, എസ്എസ്എൽസി ബുക്ക്‌ പകർപ്പ്-1, തൊഴിലുറപ്പ് കാർഡ് ഉണ്ടെങ്കിൽ പകർപ്പ്-1, കുടുംബശ്രീ അംഗം ആണെങ്കിൽ കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക്‌ പകർപ്പ്-1, സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് പകർപ്പ്-1 എന്നിവ സഹിതം ഒക്ടോബർ 14 ന് രാവിലെ 10.30 ന് ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്ബിഐ ആർ.എസ്.ഇ.ടി.ഐയിൽ പ്രവേശനത്തിനായി എത്തണം. ഫോൺ: 8330011815, 9746487851, 7034350967.