വടകര സാന്റ്ബാങ്ക്സ് മിനി ആംഫി തിയേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ വികസിപ്പിക്കും മന്ത്രി പി.സി. വിഷ്ണുനാഥ്
വടകര സാന്റ്ബാങ്ക്സ് സന്ദർശിച്ച് വിനോദസഞ്ചാര സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. പ്രദേശത്തെ ശോചനീയാവസ്ഥ പരിഹരിച്ച് സാന്റ്ബാങ്ക്സിനെ ഭിന്നശേഷി സൗഹൃദ മിനി ആംഫി തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളോടെ വികസിപ്പിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
വടകര സാന്റ്ബാങ്ക്സ് മന്ത്രി വിഷ്ണുനാഥ് സന്ദര്‍ശിച്ചു ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് ഉറപ്പ്
കോഴിക്കോട് : വടകര സാന്റ്ബാങ്ക്സ് വിനോദസഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സന്ദര്‍ശിച്ചു. വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് സാന്റ്ബാങ്ക്സെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍, അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും കൃത്യമായ പരിപാലനത്തിന്റെ അഭാവവും കാരണം നിലവില്‍ ശോചനീയാവസ്ഥയിലാണുള്ളതെന്ന് സന്ദര്‍ശന ശേഷം മന്ത്രി വ്യക്തമാക്കി.
പ്രദേശത്തെ പ്രവര്‍ത്തനരഹിതമായ ഫ്ലോട്ടിംഗ് ബ്രിഡ്ജ്, ബോട്ട് ജെട്ടി, ഓപ്പണ്‍ ജിം, ശുചിമുറികള്‍ എന്നിവയുടെ നിലവിലെ അവസ്ഥ മന്ത്രി നേരിട്ട് വിലയിരുത്തി. കൂടാതെ, രാത്രികാലങ്ങളില്‍ വിളക്കുകള്‍ തെളിയുന്നില്ലെന്ന നാട്ടുകാരുടെ പരാതിയും അദ്ദേഹം കേട്ടറിഞ്ഞു. അടിയന്തരമായി വകുപ്പുതല പരിശോധന നടത്തി പുതുക്കിയ പ്ലാന്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്നും, മുന്‍പത്തെ നിര്‍മാണത്തിലെ വീഴ്ചകള്‍ പരിഹരിച്ച് മിനി ആംഫി തിയേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ സാന്റ്ബാങ്ക്സിനെ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. ഷാഫി പറമ്പില്‍ എം.പി, കെ. കെ. രമ എം.എല്‍.എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
